നഖത്തിന്റെ വലിപ്പം മാത്രം, എന്നാൽ പടക്കം പൊട്ടുന്ന ശബ്ദം; ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യത്തിന് ഇത് എങ്ങനെ സാധിക്കുന്നു?; അവസാനം കണ്ടെത്തി!
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നഖത്തിന്റെ വലിപ്പം മാത്രം, എന്നാൽ പടക്കം പൊട്ടുന്ന ശബ്ദം; ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യത്തിന് ഇത് എങ്ങനെ സാധിക്കുന്നു?; അവസാനം കണ്ടെത്തി!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 05:07 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും ചെറിയ മത്സ്യങ്ങളിലൊന്നാണ് ഡാനിയോണല്ല സെറിബ്രം. മ്യാൻമറിലെ ബാഗോ യോമ പർവതനിരകളിലെ ചെറിയ അരുവികളിലാണ് ഇവ കാണപ്പെടുന്നത്. ലോകത്തിലെ ചെറിയ മത്സ്യങ്ങളിൽ ഒന്ന് എന്നുള്ള വിശേഷണത്തിനപ്പുറം ഇവയ്‌ക്കൊരു പ്രത്യേകതയുണ്ട്. ഡാനിയോണല്ല സെറിബ്രം എന്ന ചെറു മത്സ്യത്തിന് 140 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കാൻ കഴിയും. അതായത് ഒരു പടക്കം പൊട്ടുന്നതിന് സമാനമായ ഉച്ചത്തിലുള്ള ശബ്ദം.

വെറും 12 മില്ലിമീറ്റർ നീളമാണ് ഡാനിയോണല്ല സെറിബ്രം എന്ന മീനുകൾക്കുള്ളത്. പ്രായപൂർത്തിയായ മനുഷ്യന്റെ നഖത്തിന്റെ അത്രത്തോളം മാത്രം നീളമുള്ള മത്സ്യം. ലോകത്തിലെ ഏറ്റവും ചെറിയ തലച്ചോറുള്ള മത്സ്യം. ഇത്രയും ചെറിയ മത്സ്യത്തിന് എങ്ങനെയാണ് 140 ഡെസിബെല്ലിൽ കൂടുതൽ ശബ്ദമുണ്ടാക്കാൻ കഴിയുക എന്ന് ചിന്തിച്ചേക്കാം! എന്നാൽ, അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാത്രജ്ഞർ.

ഡ്രമ്മിംഗ് തരുണാസ്ഥി, പ്രത്യേക വാരിയെല്ല്, ക്ഷീണം പ്രതിരോധിക്കാനുള്ള പേശി എന്നിവ ഉൾപ്പെടുന്ന സവിശേഷമായ ശബ്ദ ഉൽപ്പാദന സംവിധാനം ഡാനിയോണല്ല സെറിബ്രം എന്ന മത്സ്യങ്ങൾക്ക് ഉണ്ടെന്ന് ബെർലിനിലെ ചാരിറ്റേ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തുകയായിരുന്നു. തീവ്ര ശക്തികളിൽ ഡ്രമ്മിംഗ് തരുണാസ്ഥിയെ ത്വരിതപ്പെടുത്താനും ദ്രുതഗതിയിലുള്ള, ഉച്ചത്തിലുള്ള പൾസുകൾ സൃഷ്ടിക്കാനും ഇത് മത്സ്യത്തെ സഹായിക്കുന്നു.

ശബ്‌ദ ഉൽപ്പാദനത്തിന്റെ സംവിധാനത്തെക്കുറിച്ച് അന്വേഷിക്കാൻ ശാസ്ത്രജ്ഞരുടെ സംഘം അതിവേഗ വീഡിയോ റെക്കോർഡിംഗുകൾ ഉപയോഗിച്ചു. ശബ്ദം പുറപ്പെടുവിക്കുന്നതിന്, സ്വിം ബ്ലാഡറിനോട് ചേർന്ന് കിടക്കുന്ന ഒരു വാരിയെല്ല് ഒരു പ്രത്യേക പേശി ഉപയോഗിച്ച് തരുണാസ്ഥിയിലേക്ക് മാറ്റുന്നു. വാരിയെല്ല് പുറത്തുവരുമ്പോൾ അത് സ്വിം ബ്ലാഡറിൽ തട്ടി ഡ്രമ്മിംഗ് ശബ്ദം പുറപ്പെടുവിക്കുന്നു. പുരുഷ മത്സ്യങ്ങളിൽ വാരിയെല്ല് വളരെ ശക്തമാണ്. അതിനാൽ ശബ്ദമുണ്ടാക്കുന്ന മത്സ്യങ്ങളും ഇവ തന്നെ.

എന്തുകൊണ്ടാണ് മത്സ്യം ഇത്ര വലിയ ശബ്ദമുണ്ടാക്കുന്നതെന്ന് ശാസ്ത്രജ്ഞർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എങ്ങനെ ഈ ശബ്ദം ഉണ്ടാകുന്നു എന്ന് മാത്രമെ ഇവർ കണ്ടുപിടിച്ചിട്ടുള്ളു. ഒരു പക്ഷെ, കലങ്ങിയ വെള്ളത്തിൽ സഞ്ചരിക്കാനും മുന്നറിയിപ്പുകൾ നൽകാനുമായിരിക്കണം ഇത്തരത്തിൽ ഡാനിയോണല്ല സെറിബ്രം മത്സ്യങ്ങൾ ശബ്ദം പുറപ്പെടുവിക്കുന്നത്.

Tags: worlds smallest fishDanionella cerebrumnoises exceeding 140 decibels
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies