സ്വവർഗരതി ക്രിമിനൽ കുറ്റം; മതനേതാക്കളുടെ പിന്തുണയോടെ നിയമം പാസാക്കി ഘാന

Published by
Janam Web Desk

അക്ര: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ഘാനയിലെ വിവാദ സ്വവർ​ഗരതി വിരുദ്ധ ബിൽ പാർലമെന്റ് പാസാക്കി. മൂന്ന് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് നിയമം പാസാക്കാൻ കഴിഞ്ഞതെന്ന് നിയമസഭാം​ഗമായ സാം ജോർജ്ജ് പ്രതികരിച്ചു.

2021ലായിരുന്നു Human Sexual Rights and Family Values Act ഘാനയുടെ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത്. സ്വവർ​ഗരതിയെ കുറ്റകൃത്യമാക്കുന്നതിനൊപ്പം LGBTQവിന്റെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ ലക്ഷ്യമിടുന്ന നിയമം കൂടിയായിരുന്നു ഇത്. നിലവിൽ പാർലമെന്റിൽ നിയമം പാസായതിനാൽ രാഷ്‌ട്രപതിയുടെ അം​ഗീകാരം കൂടി ലഭിക്കുന്നതോടെ പ്രാബല്യത്തിൽ വരും.

നിയമത്തിൽ അനുശാസിക്കുന്നത് പ്രകാരം സ്വവർ​ഗരതിക്കാർക്ക് മൂന്ന് വർഷം വരെ തടവ് ലഭിക്കുന്നതാണ്. രാജ്യത്തെ ക്രിസ്ത്യൻ, മുസ്ലീം വിഭാ​ഗത്തിൽ നിന്നുള്ള മതനേതാക്കളുമായി ചർച്ച ചെയ്തതിന് ശേഷമാണ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നത്. നിയമത്തെ അപലപിച്ച യുഎന്നിന്റെ മനുഷ്യാവകാശ സമിതി അദ്ധ്യക്ഷൻ വോൾക്കർ ടർക്ക്,  തീരുമാനത്തെ പുനഃപരിശോധിക്കാൻ ഘാന സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

Share
Leave a Comment