തിരുവനന്തപുരം: മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിനിരക്ക് 46,080 രൂപയാണ്. തിങ്കളാഴ്ചയാണ് സ്വർണവിലയിൽ നേരിയ ഇടവുണ്ടായത്. 80 രൂപയുടെ ഇടിവാണ് സംഭവിച്ചത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,760 രൂപയാണ് വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 4,780 രൂപയുമാണ്. വെള്ളിവിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണിവില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 103 രൂപയാണ്.