പത്തനംതിട്ട: പമ്പയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. കെഎസ്ആർടിസി സ്റ്റാൻഡിന് മുൻവശത്തെ എക്കോ ഷോപ്പിന് പിന്നിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തിന് രണ്ട് മാസത്തിൽ അധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.