കാസർകോഡ്: മഞ്ചേശ്വത്ത് ലഹരിമരുന്നുമായി യുവാവ് പിടിയിൽ. ഉപ്പള സ്വദേശി മുഹമ്മദ് ഇംതിയാസാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 40 ഗ്രാം മെത്താംഫിറ്റാമിൻ കണ്ടെത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ലോക്സഭാ ഇലക്ഷനുമായി ബന്ധപ്പെട്ട് എക്സൈസും പോലീസും പരിശോധനകൾ കാസർകോട്ടെ വിവിധ ഭാഗങ്ങളിൽ നടത്തി വരുന്നുണ്ട്. ഇതിനിടയിലാണ് ജില്ലയിലെ വിവിധ സ്പോർട്സ് ടർഫുകളെ കേന്ദ്രീകരിച്ച് ലഹരി വിൽപന നടക്കുന്നുണ്ടെന്ന വിവരം എക്സൈസിന് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതി ഇംതിയാസ് പിടിയിലാവുകയായിരുന്നു.