മുംബൈ: വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഏപ്രിൽ 27ന് വസായ് റോഡ് വെസ്റ്റ് സായ് നഗർ മുൻസിപ്പിൽ മൈതാനത്ത് നടക്കും. രാവിലെ അഞ്ചിന് ഗണപതി ഹോമത്തോടെ മഹോത്സവം ആരംഭിക്കും.11മണിക്ക് മലയിറക്കം, തുടർന്ന് തായമ്പക, അന്നദാനം എന്നിവ നടക്കും.
ഉച്ചയ്‌ക്ക് 1.30 മുതൽ 7 വരെ മുത്തപ്പൻ വെള്ളാട്ടം, ദർശനം, വൈകീട്ട് 7.30 മുതൽ മലകയറ്റൽ നടക്കുമെന്നും വസായ് സനാതന സഭ അദ്ധ്യക്ഷൻ കെ.ബി. ഉത്തംകുമാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 91 9323528197















