ഫിറ്റ്നസ് തീരെയില്ല, പാകിസ്താൻ താരങ്ങൾ സൈന്യത്തിനൊപ്പം പരിശീലനം നടത്തുമെന്ന് പിസിബി ചെയർമാൻ അറിയിച്ചു. മാർച്ച 25 മുതൽ ഏപ്രിൽ 8വരെയാണ് ട്രെയിനിംഗ് ക്യാമ്പെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വി അറിയിച്ചു.പാകിസ്താൻ സൂപ്പർ ലീഗിന് ശേഷമാകും കഠിന പരിശീലനം തുടങ്ങുക
. താരങ്ങൾക്ക് ഇതോടെ ഫിറ്റ്നസ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചെയർമാൻ പറഞ്ഞു. ‘ലാഹോറിൽ മത്സരം കാണുകയായിരുന്നു. അവിടെയുള്ള ഒരാൾക്കുപോലും ഗ്യാലറിയിലേക്ക് ഒരു സിക്സ് പായിക്കാൻ ആയില്ല. അഥവ അങ്ങനെയെന്ന് വന്നാൽ അതൊരു വിദേശ താരത്തിന്റേതാകും.
ഞാൻ ബോർഡിനോട് താരങ്ങളുടെ ഫിറ്റ്നസിന് വേണ്ടിയുള്ള ഒരു പദ്ധതി തയാറാക്കാൻ പറഞ്ഞു. അതിനായി നന്നായി പരിശ്രമിക്കേണ്ടിവരും. നമുക്ക് ഇനി ന്യൂസിലൻഡ്, അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളും ടി20ലോകകപ്പും വരുന്നു. ആശ്ചര്യം എന്തെന്നാൽ ഇനി എന്നാണ് പരിശീലിക്കുക, സമയമില്ല. അതിനാണ് ഒരു വഴി കണ്ടെത്തിയത്. കാകുളിലെ സൈനിക ക്യാമ്പിൽ പരിശീലനം സംഘടിപ്പിക്കുന്നത്”. നഖ്വിവിയെ ഉദ്ദരിച്ച് ക്രിക് ഇൻഫോ റിപ്പോർട്ട് ചെയ്തു. നേരത്തെ മുൻതാരങ്ങളും ഇത്തരത്തിൽ സൈനിക പരിശീലനത്തിന് പങ്കെടുക്കേണ്ടി വന്നിരുന്നു.















