കോട്ടയം; ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. അടിച്ചിറ 101 കവലയ്ക്ക് സമീപത്തെ റെയിൽവേ മേൽ പാലത്തിന് സമീപത്ത് ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ഇതര സംസ്ഥാനക്കാരായ സ്ത്രീയും അവരുടെ അഞ്ച് വയസുള്ള കുഞ്ഞുമാണ് മരിച്ചത്.
മരിച്ചവരുടെ പേര് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പാതയിൽ ഗതാഗത തടസ്സമുണ്ടായി. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.