കാസർകോട്: ബേളയിൽ വാടക ക്വാർട്ടേഴ്‌സ് പരിസരത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ. ബേള ചെർളടുക്കയിലാണ് സംഭവം. സംഭവത്തിൽ ഉമ്മർ ഷാറൂഖിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
ഗ്രോ ബാഗിൽ ചാണകവും കൃത്യമായി വെള്ളവും നൽകിയാണ് ഇയാൾ കഞ്ചാവ് ചെടി പരിപാലിച്ചിരുന്നത്. എക്‌സൈസ് സംഘം എത്തിയപ്പോൾ താൻ ഇക്കാര്യം അറിഞ്ഞില്ലെന്നാണ് യുവാവ് പറഞ്ഞത്.
143 സെന്റിമീറ്റർ ഉയരമുള്ള രണ്ട് മാസം പ്രായമായ ചെടിയാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇയാൾ മുമ്പും കഞ്ചാവ് കേസിൽ പ്രതിയാണെന്ന് എക്‌സൈസ് പറയുന്നു. സ്വന്തമായി ഉപയോഗിക്കുന്നതിനാണ് വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയതെന്ന് എക്‌സൈസ് പറയുന്നു.















