ഓറഞ്ച് ഇങ്ങനെയാണോ കഴിക്കുന്നത്? എങ്കിൽ പണി കിട്ടും! ഇതറിഞ്ഞോളൂ..
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഓറഞ്ച് ഇങ്ങനെയാണോ കഴിക്കുന്നത്? എങ്കിൽ പണി കിട്ടും! ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2024, 07:54 pm IST
Facebook
Twitter
WhatsAppTelegram

ഓറഞ്ച് ഇഷ്ടപ്പെടാത്ത ആളുകൾ വിരളമായിരിക്കും. വേനൽക്കാലമായതോടെ ഫലവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ജ്യൂസായി കുടിക്കാനും അല്ലാതെ കഴിക്കാനും പലരും ഇഷ്ടപ്പെടുന്നത് ഓറഞ്ച് തന്നെയായിരിക്കും. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി ഓട്ടനവധി പോഷകഘടങ്ങൾ അടങ്ങിയിട്ടുള്ള ഫലവർഗമാണ് ഓറഞ്ച്. വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിനൊപ്പം പ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുടിയുടെ ആരോഗ്യത്തിനും ചർമ്മത്തിന് തിളക്കമേകുന്നതിനും ഓറഞ്ച് പതിവായി കഴിക്കുന്നത് നല്ലതാണ്. ഇതിനുപുറമെ ദഹനപ്രശ്‌നങ്ങൾ അകറ്റി നിർത്തുന്നതിനും ഓറഞ്ച് സഹായിക്കുന്നു. എന്നാൽ നമുക്ക് തോന്നുന്ന സമയത്ത് ഓറഞ്ച് കഴിക്കുന്നത് ശരീരത്തെ ദോഷമായി ബാധിച്ചേക്കാം. ഇതറിഞ്ഞോളൂ..

ഭക്ഷണത്തിനൊപ്പമോ അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷമോ ഫലവർഗങ്ങൾ കഴിക്കാൻ താത്പര്യപ്പെടുന്നവരായിരിക്കും നമ്മിൽ ബഹുഭൂരിപക്ഷം ആളുകളും. എന്നാൽ ഓറഞ്ച് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും വഴി വച്ചേക്കാം. സിട്രിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഫലവർഗമാണ് ഓറഞ്ച്. നാരാങ്ങ, കൈതച്ചക്ക തുടങ്ങിയവയിലും ഈ ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു. ഇങ്ങനെയുള്ള ഫലവർഗങ്ങൾ ഭക്ഷണത്തിന് ശേഷം കഴിക്കുമ്പോൾ ഇത് ദഹനപ്രശ്‌നങ്ങളിലേക്കും, വയറുവേദന, നെഞ്ചെരിച്ചിൽ, അസിഡിറ്റി, ശ്വാസതടസം തുടങ്ങിയവയിലേക്ക് വഴിവച്ചേക്കാം. ഭക്ഷണം കഴിച്ചതിന് ശേഷം ഓറഞ്ച് കഴിക്കുമ്പോൾ ഇതിലെ സിട്രിക് ആസിഡും മറ്റും വേഗത്തിൽ വിഘടിക്കുകയും ഇത് ഭക്ഷണത്തിനൊപ്പം കൂടിച്ചേർന്ന് വിഷാംശമുണ്ടാക്കുകയും ചെയ്യുന്നു. അതിനാൽ ഉച്ച ഭക്ഷണത്തിന് ശേഷമോ അത്താഴത്തിന് ശേഷമോ ഓറഞ്ച് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. രാവിലെ വെറും വയറ്റിൽ കഴിക്കാനോ അല്ലെങ്കിൽ പ്രഭാത ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞോ ഓറഞ്ച് കഴിക്കാം. വൈകുന്നേരം ചായയ്‌ക്കു പകരമായി ഓറഞ്ച് കഴിക്കുന്നതും നല്ലതാണ്.

Tags: foodorangeSUB
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies