പത്തനംതിട്ട: ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേ ജെസിബിയുടെ ബക്കറ്റ് തട്ടി യുവാവിന് ദാരുണാന്ത്യം. റാന്നി വലിയക്കാവ് സ്വദേശി പ്രഷ്ലി ഷിബു (21) ആണ് മരിച്ചത്. റാന്നി വലിയക്കാവിൽ റോഡ് പണി നടക്കുന്നതിനിടെ ഇതുവഴി ബൈക്കിൽ വരികയായിരുന്നു പ്രഷ്ലി. ഇതിനിടെയായിരുന്നു റോഡുപണിക്കായി എത്തിച്ച ജെസിബിയുടെ ബക്കറ്റ് തട്ടിയത്.
അപകടത്തിൽ ഇദ്ദേഹത്തിന്റെ കഴുത്തിനും നെഞ്ചിനും പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.