25 വർഷമായി മല്ലികാർജുന ഖാർഗെ മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണുന്നു; ദളിത് മുഖ്യമന്ത്രി വേണം ; ഡി കെ ശിവകുമാറിന് ചെക്ക് വെച്ച് മന്ത്രി സതീഷ് ജാർക്കിഹോളി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

25 വർഷമായി മല്ലികാർജുന ഖാർഗെ മുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണുന്നു; ദളിത് മുഖ്യമന്ത്രി വേണം ; ഡി കെ ശിവകുമാറിന് ചെക്ക് വെച്ച് മന്ത്രി സതീഷ് ജാർക്കിഹോളി

ദളിത് മുഖ്യമന്ത്രിക്കായി വാദിച്ച് രാജണ്ണയും എച്ച് സി മഹാദേവപ്പയും; കർണാടക കോൺഗ്രസിൽ കസേരകളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2024, 05:41 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ കർണ്ണാടകയിൽ കോൺഗ്രസിൽ വടം വലി മുറുകുന്നു. ദളിത് മുഖ്യമന്ത്രി എന്ന ആവശ്യവുമായാണ് നേതാക്കൾ രംഗത്തെത്തുന്നത്.

ഏറ്റവുമൊടുവിൽ പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയാണ് പരസ്യ പ്രതികരണം നടത്തിയത്. “ദളിത് മുഖ്യമന്ത്രിയുടെ ആവശ്യം ഇന്നലത്തെതല്ലെന്ന്” അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ദളിത് മുഖ്യമന്ത്രിയെന്ന മുറവിളി ദശാബ്ദങ്ങളായി ഉയരുകയാണെന്ന് അദ്ദേഹം വ്യാഴാഴ്ച പറഞ്ഞു.

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകാനുള്ള മോഹം വീണ്ടും ഉയർത്തിയതിനെ തുടർന്നാണോ ദളിത് മുഖ്യമന്ത്രി വിഷയം കൊണ്ടുവരുന്നതെന്ന ചോദ്യത്തിനും സതീഷ് ജാരക്കിഹോളിയുടെ മറുപടി ഉണ്ടായിരുന്നു. “കഴിഞ്ഞ 20-25 വർഷമായി മല്ലികാർജുന ഖാർഗെ മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കാണുന്നു. ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. ഖാർഗെയുടെ കാലം മുതൽ ദളിത് മുഖ്യമന്ത്രിയുടെ ആവശ്യം നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2013ൽ ജി പരമേശ്വര മുഖ്യമന്ത്രിയാകണമെന്ന് മുറവിളി ഉയർന്നിരുന്നു. എന്നാൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചില്ല. പട്ടികജാതിക്കാർ വലിയ തോതിൽ കോൺഗ്രസിന് വോട്ട് ചെയ്യുന്നു. അവർക്ക് വലിയ സ്ഥാനം ലഭിക്കണം. എന്നാൽ ഹൈക്കമാൻഡിനെ സ്വാധീനിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞു.

അതേ സമയം സംസ്ഥാനത്ത് മുഖ്യമന്ത്രി മാറുകയാണെങ്കിൽ ആഭ്യന്തരമന്ത്രി ഡോ.പരമേശ്വരയെ മുഖ്യമന്ത്രിയാക്കണമെന്ന മന്ത്രി രാജണ്ണ ഇന്നലെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ കാലാവധി പൂർത്തിയാക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ രാജണ്ണ പക്ഷെ സംസ്ഥാനത്ത് മുഖ്യമന്ത്രി മാറുകയാണെങ്കിൽ ദലിതൻ മുഖ്യമന്ത്രിയാകണമെന്നാണ് ഭൂരിഭാഗം എംഎൽഎമാരുടെയും അഭിപ്രായമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

ബാംഗ്ലൂരിൽ നടന്ന എസ്‌സി, എസ്ടി ജീവനക്കാരുടെ സംസ്ഥാനതല കൺവെൻഷനിൽ സംസാരിക്കവെ മന്ത്രി എച്ച് സി മഹാദേവപ്പയും ദളിതർക്ക് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഡികെ ശിവകുമാറിന്റെ നീക്കങ്ങളെ തടയിടാൻ സിദ്ധരാമയ്യയുടെ മൗനാനുവാദത്തോടെയാണ് ദളിത് മുഖ്യമന്ത്രി എന്ന വാദം ഉയർന്നു വരുന്നത്.

Tags: KARANATAKAd k shivakumarDalit CM
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies