നിരീക്ഷണം കടലിന്റെ അടിത്തട്ടിലും; ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി പ്രതിരോധം തീർക്കും; ഇന്ത്യക്ക് ആളില്ലാ ജലാന്തർവാഹനം; നിർമ്മാണം കൊച്ചിയിൽ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിരീക്ഷണം കടലിന്റെ അടിത്തട്ടിലും; ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി പ്രതിരോധം തീർക്കും; ഇന്ത്യക്ക് ആളില്ലാ ജലാന്തർവാഹനം; നിർമ്മാണം കൊച്ചിയിൽ

DRDO Successfully Tests High Endurance Autonomous Underwater Vehicle

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 10:16 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ആളില്ലാ പ്രതിരോധ ജലാന്തർവാഹനവുമായി ഡിആർഡിഒ. ശത്രുക്കളുടെ ‌അന്തർവാഹിനികളെയടക്കം കണ്ടെത്താനും സമുദ്രാന്തർ നിരീക്ഷണത്തിനും സ്വയം പ്രവർത്തിക്കുന്ന ഹൈ എൻഡ്യൂറൻസ് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളിന്റെ (എച്ച്ഇഎയുവി) ആദ്യ ജലോപരിതല പരീക്ഷണം കൊച്ചി കപ്പൽശാലയിലാണ് വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഒ അധികൃതർ വ്യക്തമാക്കി.

എച്ച്ഇഎയുവി വൈകാതെ ഇന്ത്യൻ നാവികസേനയുടെ ഭാ​ഗമാകുമെന്നാണ് സൂചന. പൂർണമായും തദ്ദേശീയമായാണ് രാജ്യത്തെ ആദ്യ എച്ച്ഇഎയുവി വികസിപ്പിച്ചത്. അന്തർവാഹിനിയുടെ ചെറുരൂപമെന്ന് തോന്നിക്കുന്ന എച്ച്ഇഎയുവിക്ക് 6,000 ടൺ ഭാരവും 12 മീറ്റർ നീളവുമുണ്ട്. വാഹനത്തിന്റെ പ്രൊപ്പലറുകൾ സ്വയം പ്രവർത്തിക്കും. ​ഗതിനിയന്ത്രണവും സ്വയം നിശ്ചയിക്കും. അത്യാധുനിക സെൻസർ മൊഡ്യൂളുകൾ, ആശയവിനിമയത്തിനുള്ള പ്രത്യേക സ്യൂട്ട്, സമുദ്രാന്തർഭാ​ഗത്തെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം, ശബ്ദതംര​ഗങ്ങളിലൂടെ സമുദ്രാന്തർഭാ​ഗത്തെ വസ്തുക്കൾ തിരിച്ചറിയാനുള്ള സോണാറുകൾ തുടങ്ങിയവ ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.

പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ രണ്ട് വർഷം മുൻപാണ് എച്ച്ഇഎയുവി തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് അം​ഗീകാരം നൽകിയത്. ദീർഘദൂരത്തിലും ആഴത്തിലും സഞ്ചരിച്ച് സമുദ്രാന്തർ നിരീക്ഷണം, അന്തർവാഹിനികൾ ഉൾപ്പടെയുള്ള ശത്രു സാന്നിധ്യം കണ്ടെത്തൽ, കടലിനടയിലെ മൈനുകൾ കണ്ടെത്തൽ എന്നിവയാണ് പ്രധാന ദൗത്യം.

Tags: drdoKOCHI SHIPYARD
ShareTweetSendShare

More News from this section

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

പോപ്പുലർ ഫ്രണ്ട് ഭീകരൻമാരായ സലാമും അബൂബക്കറും അടക്കം 21 പേരെ പൂട്ടാൻ എൻഐഎ; യുഎപിഎ ഉൾപ്പെടെ ഗുരുതര കുറ്റങ്ങൾ ചുമത്തി; വിചാരണ 29 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies