ആന്ധ്ര തൂത്തുവാരാൻ എൻഡിഎ; ടിഡിപി, ജെഎസ്പി, ബിജെപി സഖ്യം ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടും; ഔദ്യോ​ഗിക പ്രഖ്യാപനം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആന്ധ്ര തൂത്തുവാരാൻ എൻഡിഎ; ടിഡിപി, ജെഎസ്പി, ബിജെപി സഖ്യം ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടും; ഔദ്യോ​ഗിക പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 9, 2024, 07:18 pm IST
Facebook
Twitter
WhatsAppTelegram

അമരാവതി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശ് തൂത്തുവാരാനൊരുങ്ങി എൻഡിഎ. പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും (TDP) പവൻ കല്യാണിന്റെ ജനസേന പാർട്ടിയും (JSP) തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിനൊപ്പമെന്ന് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഇരുനേതാക്കളും നിർണ്ണായക തീരുമാനം സ്വീകരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് കൂടാതെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുപാർട്ടികളും എൻഡിഎ സഖ്യത്തിനൊപ്പം മത്സരിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ബിജെപിയും ടിഡിപിയും ജെഎസ്പിയും പുറത്തിറക്കിയിട്ടുണ്ട്.

സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങളിൽ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമാകുമെന്നും പ്രസ്താവയിൽ വ്യക്തമാക്കുന്നു. ബിജെപി ​ദേശീയ നേതൃത്വവുമായി വെള്ളിയാഴ്ച രാത്രി നടന്ന അന്തിമ ചർച്ചയിലാണ് ടിഡിപിയും ജെഎസ്പിയും സഖ്യത്തിലേക്ക് എത്തുന്നത് സംബന്ധിച്ച് തീരുമാനയത്. ഇതിന് മുന്നോടിയായി അമിത് ഷായുടെ വസതിയിൽ നദ്ദയുടെ സാന്നിധ്യത്തിൽ ജെഎസ്പി നേതാവ് പവൻ കല്യാൺ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ആന്ധ്രയിൽ എൻഡിഎ സഖ്യത്തിന്റെ സീറ്റ് വിഭജനം സംബന്ധിച്ച ഏകദേശ ധാരണായിൽ എൻഡിഎ സഖ്യമെത്തിയതായാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജന സേനയും ബിജെപിയും എട്ട് വീതം സീറ്റുകളിൽ മത്സരിക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനസേന 28 സീറ്റുകളിലും ബിജെപി 32 സീറ്റുകളിലും മത്സരിച്ചേക്കും. ഇരുതിരഞ്ഞെടുപ്പുകളിലും ശേഷിക്കുന്ന സീറ്റുകളിലാണ് ടി‍ഡിപി ജനവിധി തേടുക. ആന്ധ്രാ പ്രദേശിൽ 25 ലോക്സഭാ സീറ്റുകളും 175 നിയമസഭാ സീറ്റുകളുമാണുള്ളത്.

ടിഡിപി അദ്ധ്യക്ഷനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഈ മാസം അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്. സംസ്ഥാനം തീർത്തും തകർന്ന അവസ്ഥയിലാണെന്നും ബിജെപിയുമായി ചേർന്നുള്ള ടിഡിപിയുടെ പ്രവർത്തനം ആന്ധ്രാപ്രദേശിനെ മോശം അവസ്ഥയിൽ നിന്നും കരകയറ്റുമെന്നും ചന്ദ്രബാബു നായിഡു ജനങ്ങളോട് പറഞ്ഞു. നേരത്തെ എൻഡിഎയ്‌ക്ക് ഒപ്പമായിരുന്ന ടിഡിപി 2018ലായിരുന്നു മുന്നണി വിട്ടത്. പിന്നീട് വിശാലസഖ്യത്തിനൊപ്പവും പ്രാദേശിക സഖ്യം രൂപീകരിച്ചും മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും തുടർച്ചയായ തിരിച്ചടികൾക്ക് പിന്നാലെ മുന്നണിയിൽ നിന്ന് പിന്മാറുകയായിരുന്നു.

Tags: BJPndaandhra pradeshTDPJSP
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies