പ്രേക്ഷക പ്രശംസ ഏറ്റവും കൂടുതൽ നേടിയ നിവിൻ പോളി ചിത്രങ്ങളിൽ ഒന്നായിരുന്നു ആക്ഷൻ ഹീറോ ബിജു. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഇപ്പോഴിതാ, സിനിമയെ കുറിച്ചുള്ള ഒരു അപ്ഡേഷനാണ് പുറത്ത് വന്നിരിക്കുന്നത്. ആക്ഷൻ ഹീറോ ബിജു 2 -വിന്റെ ചിത്രീകരണം ബംഗ്ലാദേശിൽ ആരംഭിച്ചു. ബംഗ്ലാദേശിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ആക്ഷൻ ഹീറോ ബിജു 2. ലൊക്കേഷനിൽ ബിജുമേനോനും ജോയിൻ ചെയ്തതായാണ് വിവരങ്ങൾ.
ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷൻ ഗോവയാണ്. ചിത്രീകരണത്തിന് 80 ദിവസം എടുക്കുമെന്നാണ് സൂചന. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും നിർമ്മിക്കുന്നത് നിവിൻ പോളിയാണ്. 2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. എബ്രിഡ് ഷൈൻ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. എസ്.ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറും സംഘവും നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ പ്രമേയം. സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും പരാതി പരിഹരിക്കലുമൊക്കെയാണ് മറ്റ് പ്രധാന പ്ലോട്ടുകള്‍.