സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയുമായി ഒപ്പുവച്ച് നാല് യൂറോപ്യൻ രാജ്യങ്ങൾ; TEPA കരാർ ചരിത്രത്തിലിടം പിടിക്കുമെന്ന് EFTA
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വതന്ത്ര വ്യാപാര കരാറിൽ ഇന്ത്യയുമായി ഒപ്പുവച്ച് നാല് യൂറോപ്യൻ രാജ്യങ്ങൾ; TEPA കരാർ ചരിത്രത്തിലിടം പിടിക്കുമെന്ന് EFTA

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 04:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയും EFTAയും തമ്മൽ TEPA കരാറിലേർപ്പെട്ടതിൽ സന്തോഷം പങ്കുവച്ച് നോർവേ. ചരിത്രപുസ്തക താളുകളിൽ ഇന്നത്തെ ദിവസം ഇടംപിടിക്കുമെന്ന് നോർവേയുടെ വ്യവസായ മന്ത്രി ജൻ ക്രിസ്റ്റ്യൻ വെസ്റ്റർ പ്രതികരിച്ചു. ഇന്നുനമുക്ക് ചെയ്യാൻ കഴിഞ്ഞത് തീർത്തും അഭിമാനകരമായ ചുവടുവയ്പ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിക്ഷേപ സാധ്യതകൾ അടങ്ങുന്ന മികച്ചതും സുസ്ഥിരവുമായ വ്യാപാരത്തിനായി പുതിയ വഴി തുറന്നിട്ടിരിക്കുകയാണ് കരാറെന്ന് ചൂണ്ടിക്കാട്ടിയ നോർവേ വ്യവസായ മന്ത്രി, ഇരുരാജ്യങ്ങളുടെയും പൊതുലക്ഷ്യങ്ങൾ കീഴടക്കാനും കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിർമാർജ്ജനം എന്നീ വെല്ലുവിളികളെ മറികടക്കാനും കരാർ സഹായിക്കുമെന്ന് പ്രതികരിച്ചു.

ഇന്ത്യയുടെ EFTAയും (യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയൻ) തമ്മിലേർപ്പെട്ട കരാറിന് കേന്ദ്ര വ്യാപാരമന്ത്രി പീയൂഷ് ​ഗോയലാണ് അദ്ധ്യക്ഷത വഹിച്ചത്. നാല് യൂറോപ്യൻ രാജ്യങ്ങളടങ്ങിയ സംഘടനയാണ് EFTA അഥവാ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ. ഐസ് ലാൻഡ്, ലിക്ടൺസ്റ്റീൻ, നോർവേ, സ്വിറ്റ്സർലാൻഡ് എന്നിവയാണ് കരാറിലേർപ്പെട്ട നാല് യൂറോപ്യൻ രാജ്യങ്ങൾ. EFTAയും ഭാരതവുമായി ഒപ്പുവച്ച വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ (TEPA) സ്വതന്ത്ര വാപാര കരാറാണ്. ഇത് രണ്ടിടങ്ങളിലെയും പ്രധാന ആഭ്യന്തര സേവന മേഖലകളിൽ നിക്ഷേപവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നു. കരാറിൽ ഒപ്പുവയ്‌ക്കാൻ നാല് രാജ്യങ്ങളുടെ പ്രതിനിധികളും ഇന്ത്യയിലെത്തിയിരുന്നു.

കരാർ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള ആദ്യ 10 വർഷത്തിനകം 50 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ബ്ലോക്കിലുള്ള നാല് രാജ്യങ്ങളിൽ നിന്നായി 50 ബില്യൺ ഡോളറിന്റെ നിക്ഷേപം അടുത്ത 5 വർഷത്തിനുള്ളിൽ വേണമെന്നും ഭാരതം ആവശ്യപ്പെട്ടു. ഇതുവഴി രാജ്യത്ത് നേരിട്ടുള്ള ഒരു മില്യൺ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.

Tags: Free Trade AgreementTEPAEFTA
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies