കേരളത്തിലും തമിഴ്നാട്ടിലും ഉൾപ്പെടെ വൻ പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം വൻ ഹിറ്റായതോടെ സമൂഹമാദ്ധ്യമങ്ങളിലും മഞ്ഞുമ്മൽ ബോയ്സിന്റെ പോസ്റ്ററുകൾ വിവിധ രീതിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരിക്കുകയാണ്. സമൂഹത്തിൽ ശ്രദ്ധയേറുന്ന വിഷയങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്തുന്ന അമൂൽ കമ്പനിയും മഞ്ഞുമ്മൽ ബോയ്സിനെ ഏറ്റെടുത്തിരിക്കുകയാണ്. ഇത്തവണ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കാര്‍ട്ടൂണ്‍ ആണ് അമൂൽ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.
മഞ്ഞുമ്മല്‍ ബോയ്‌സ് ജനപ്രതീ നേടുന്നു എന്ന അടിക്കുറിപ്പോടെയാണ് കാർട്ടൂൺ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘മഞ്ഞ്അമൂല്‍ (Manj amul) ബോയ്സ്’ എന്ന് പരസ്യവാചകം നല്‍കിയിരിക്കുന്ന ചിത്രത്തിൽ ആറ് കുട്ടികളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളത്തിൽ ഇതുവരെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രങ്ങളെ അപേക്ഷിച്ച് മഞ്ഞുമ്മൽ ബോയ്‌സ് റിലീസ് ചെയ്ത് ചുരുക്കം ദിവസങ്ങൾ കൊണ്ടാണ് 100 ക്ലബ്ബിൽ ഇടം നേടിയത്. 11 ദിവസത്തിനുള്ളിലാണ് മഞ്ഞുമ്മൽ ബോയ്‌സ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച പ്രമോഷനാണ് ചിത്രത്തിന് കിട്ടിയത്. ചുരുക്കം ദിവസങ്ങൾകൊണ്ട് തമിഴ്‌നാട്ടിലും ചിത്രം കോടികൾ സ്വന്തമാക്കി. ആദ്യമായാണ് ഒരു മലയാള സിനിമയ്‌ക്ക് മറ്റൊരു സംസ്ഥാനത്ത് ഇത്രയും മികച്ച കളക്ഷൻ ലഭിക്കുന്നത്.















