ഓസ്കർ അവാർഡ് പ്രഖ്യാപനത്തിന് ശേഷമുള്ള വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്. എന്നാലിപ്പോൾ ഓസ്കർ വേദിയിലുണ്ടായ സംഭവമാണ് സമൂഹമാദ്ധ്യമങ്ങൾ വൈറലായികൊണ്ടിരിക്കുന്നത്. പൊതുവേദികളിൽ താരങ്ങൾ കാലിടറി വീഴുന്നത് സ്വാഭാവികമായ സംഭവമാണ്. അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമ ലോകത്ത് ശ്രദ്ധ നേടുന്നത്.
ഓസ്കർ അവാർഡ് പ്രഖ്യാപന വേദിയിലെത്തിയ നടി ലിസ കോശിയാണ് മാദ്ധ്യമപ്രവർത്തകരുടെയും ആരാധകരുടെയും മുന്നിൽ കാലിടറി വീണത്. എന്നാൽ നിലത്ത് വീഴ്ന്നിട്ടും അതൊന്നും കാര്യമാക്കാതെ ഫോട്ടോയെടുക്കാൻ പോസ് ചെയ്യുകയാണ് താരം. ഇതിന്റെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഉയർന്ന ഹീലുള്ള ചെരുപ്പ് ധരിച്ചെത്തിയ താരം റെഡ് കാർപറ്റിൽ വീഴുകയായിരുന്നു. സമീപത്ത് നിന്നവരൊക്കെ സഹായിക്കാനെത്തിയെങ്കിലും അതൊന്നും വകവയ്ക്കാതെ ലിസ കോശി ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Liza Koshy stuns in red dress at The Oscars 2024
#Oscars #Oscars2024 pic.twitter.com/Y1Xlnowt8A— joe (@vetoedjoe) March 10, 2024
റെഡ് കാർപറ്റിൽ ചെരുപ്പ് കുടുങ്ങിയതോടെയാണ് ബാലൻസ് തെറ്റി നിലത്ത് വീണത്. വീഴുന്നത് കണ്ട് ആദ്യം എല്ലാവരും പരിഭ്രാന്തരായെങ്കിലും ഫോട്ടോയെടുക്കാൻ താരം തന്നെ പറഞ്ഞതോടെ സമീപത്ത് നിന്നവർ ചിരിച്ചു. താരത്തിന്റെ ഈ രസകരമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.