മുംബൈ: കാമാത്തിപുരയിലെ അലി അക്ബർ ചൗളിൽ വൻ തീപിടിത്തം. ഇന്നലെ രാത്രിയാണ് സംഭവം. കെട്ടിടത്തിലെ ആദ്യ മൂന്ന് നിലകളിലേക്ക് പടർന്ന തീ അഗ്നിശമന സേന സ്ഥലത്തെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.