മുംബൈ: പശ്ചിമ റെയിൽവേയുടെ പ്രിൻസിപ്പൽ ചീഫ് പേഴ്സണൽ ഓഫീസറായി മഞ്ജുള സക്സേന ചുമതലയേറ്റു. 1994 ബാച്ചിലെ ഇന്ത്യൻ റെയിൽവേ പേഴ്സണൽ സർവീസിലെ (ഐആർപിഎസ്) സീനിയർ ഓഫീസറാണ് അവർ. പശ്ചിമ റെയിൽവേയുടെ പേഴ്സണൽ ഡിപ്പാർട്ട്മെന്റിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതാ ഓഫീസർ എന്ന ബഹുമതിയും ഇതോടെ മഞ്ജുള സക്സേനയെ തേടിയെത്തി. ഇതിനുമുമ്പ്, വെസ്റ്റേൺ റെയിൽവേയിൽ തന്നെ ചീഫ് പേഴ്സണൽ ഓഫീസറായും (അഡ്മിൻ) മഞ്ജുള ജോലി ചെയ്തിരുന്നു.
1994-ലാണ് മഞ്ജുള ഇന്ത്യൻ റെയിൽവേയിൽ ചേർന്നത്. ഗസറ്റഡ്, നോൺ-ഗസറ്റഡ് റെയിൽവേ ജീവനക്കാരുടെ പേഴ്സണൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന്റെ വ്യത്യസ്തമായ പല ഡിപ്പാർട്ട്മെന്റുകളിൽ വിവിധ തസ്തികകളിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്. റിക്രൂട്ട്മെന്റ്, സ്ഥാപനം, പരിശീലനം, വ്യാവസായിക ബന്ധങ്ങൾ തുടങ്ങി എല്ലാ എച്ച്ആർ പ്രവർത്തനങ്ങളിലും പ്രാവീണ്യമുള്ള വ്യക്തിയാണ് മഞ്ജുള.