രാജ്യത്തെ സ്ത്രീകളോടുള്ള ആദരവായി പ്രത്യേക ജഴ്‌സി പുറത്തിറക്കി രാജസ്ഥാൻ റോയൽസ്. പിങ്ക് പ്രോമിസ് എന്ന ഹാഷ്ടാഗോടെയാണ് ജഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. ഏപ്രിൽ 6-ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ ഇതണിഞ്ഞായിരിക്കും റോയൽസ് താരങ്ങൾ മത്സരത്തിനിറങ്ങുക. സവിശേഷമായ ഈ ജഴ്സി രാജസ്ഥാനിലെ സ്ത്രീകൾക്ക് കൂടി സമർപ്പിക്കുന്നുവെന്ന് രാജസ്ഥാൻ റോയൽസ് പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കുന്നു.
Special jersey. Special cause. April 06 🔥
To the women of Rajasthan and India, this #PinkPromise is for you. 💗 #AuratHaiTohBharatHai 🇮🇳 | @RoyalRajasthanF pic.twitter.com/uhXpJ2QVgX
— Rajasthan Royals (@rajasthanroyals) March 12, 2024
“>
രാജസ്ഥാനിലെ സ്ത്രീ ജീവിതത്തിന്റെ ഉന്നമനമാണ് വീഡിയോയിലൂടെ കാണിക്കുന്നത്. ഗ്രാമങ്ങളെ വികസനത്തിന്റെ പാതയിലേക്ക് നയിച്ച സ്ത്രീകൾക്കുള്ള ആദരവാണ് ജഴ്‌സി. സോളാർ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ജഴ്‌സിയിലൂടെ ലക്ഷ്യമിടുന്നു. സ്ത്രീകൾ ഉള്ളയിടത്ത് ഇന്ത്യയുണ്ട് എന്ന(ഔരത് ഹേ ഭാരത് ഹേ) ആശയമാണ് റോയൽസ് പങ്കുവയ്‌ക്കുന്നത്. രാജസ്ഥാന്റെ സാസ്‌കാരികപ്പെരുമ അടയാളപ്പെടുത്തുന്ന പാറ്റേണുകളും രൂപങ്ങളും ജഴ്‌സിയിലുണ്ട്.















