ഒറ്റ ക്ലിക്ക് മതി, പുതിയ വെബ്സൈറ്റ് മുതൽ വീഡിയോ വരെ തയ്യാറാക്കും; ലോകത്തിലെ ആദ്യ AI സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഡെവിൻ

Published by
Janam Web Desk

ലോകത്തെ ആദ്യ AI സോഫ്റ്റ്‌വെയർ എഞ്ചിനീയറെ വികസിപ്പിച്ച് യുഎസ് കമ്പനി. എഴുതാനും ഡിബ​ഗ് ചെയ്യാനും വെബ്സൈറ്റ് തയ്യാറാക്കാനും വീഡിയോസ് സൃഷ്ടിക്കാനും പര്യാപ്തമായ AI എഞ്ചിനീയറെയാണ് കോ​ഗ്നിഷ്യൻ എന്ന കമ്പനി സൃഷ്ടിച്ചിട്ടുള്ളത്. ഡെവിൻ എന്നാണ് ഈ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് പേര് നൽകിയിരിക്കുന്നത്.

കൃത്യമായി പറഞ്ഞാൽ software development assistant ആണ് ഡെവിൻ. സിം​ഗിൾ commandലൂടെ ഒരു വെബ്സൈറ്റ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ പ്രോ​ഗ്രാം പ്രവർത്തിപ്പിക്കാൻ ഡെവിന് കഴിയും. കൂടാതെ ബ​ഗ് കണ്ടെത്താനും പരി​ഹരിക്കാനും ഡെവിൻ മിടുക്കനാണ്. ട്രബിൾഷൂട്ടിംഗിനായി വേണ്ടി വരുന്ന സമയവും കുറയ്‌ക്കും.

ചില ടാസ്കുകൾ ഓട്ടോമാറ്റിക്കായി പൂർത്തിയാക്കുക, കോഡിം​ഗിനായി ചില നിർദ്ദേശങ്ങൾ നൽകുക എന്നതിലുപരി ഒരു സോഫ്റ്റ്‌വെയർ പ്രോജക്ട് മുഴുവനായി ഏറ്റെടുത്ത് സ്വന്തമായി തയ്യാറാക്കാൻ ഡെവിന് കഴിയുമെന്നതാണ് പ്രത്യേകത. സ്വന്തമായി command ലൈൻ, കോഡ് എഡിറ്റർ, ബ്രൗസർ എന്നിവയുള്ളതിനാൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഡെവിന് സാധിക്കുന്നു.

ഒരു പ്രോ​ഗ്രാമ്മറാവാൻ AIയെ പഠിപ്പിക്കുകയെന്നത് വളരെ ആഴമേറിയ അൽ​ഗോരിതമിക് പ്രോബ്ലം ആണെന്ന് കോ​ഗ്നീഷ്യൻ ചീഫ് എക്സിക്യൂട്ടീവ് സ്കോട്ട് വൂ പ്രതികരിച്ചു. വളരെ സങ്കീർണമായ തീരുമാനങ്ങൾ കൃത്യതയോടെ സ്വീകരിച്ച് പ്രവർത്തിക്കാനും ഭാവി മുന്നിൽക്കണ്ട് ചുവടുവയ്പ്പുകൾ നടത്തി ഏതുവഴിയിലൂടെ സഞ്ചരിക്കണമെന്ന് തീരുമാനിക്കാനും കഴിയുന്ന വിധത്തിലാണ് അൽ​ഗോരിതം തയ്യാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share
Leave a Comment