ടെക്‌നീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് റിലയൻസ് ജിയോ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്‌മെന്റ് നടക്കും. മാർച്ച് 16,17 തീയതികളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുക. രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ ജിയോയുടെ ഏരിയാ ഓഫീസുകളിൽ ഇന്റർവ്യൂ നടക്കും.
ഐടിഐ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. ഡ്രൈവിംഗ് ലൈസൻസും ടൂ-വീലറും ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അവസരം. ഇന്റർവ്യൂവിന് എത്തുന്ന ഉദ്യോഗാർത്ഥികൾ ബയോഡാറ്റ കയ്യിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് 9778424399 / 9249095815 എന്ന നമ്പറിൽ ബന്ധപ്പെടുക.