"പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ശക്തമായി പ്രവർത്തിക്കും"; കോൺ​ഗ്രസ് എംപി പ്രണീത് കൗർ ബിജെപിയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“പ്രധാനമന്ത്രിയുടെ നേതൃത്വത്തിന് കീഴിൽ ശക്തമായി പ്രവർത്തിക്കും”; കോൺ​ഗ്രസ് എംപി പ്രണീത് കൗർ ബിജെപിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2024, 03:35 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവെ അടിപതറി കോൺ​ഗ്രസ്. എഐസിസി ദേശീയ സെക്രട്ടറി അജയ് കപൂറിന് പിന്നാലെ കോൺ​ഗ്രസ് എംപി പ്രണീത് കൗറും ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പ്രണീത് കൗർ ബിജെപിയിൽ അം​ഗത്വം എടുത്തത്. ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ, തരുൺ ചുഗ്, സുനിൽ ജാഖർ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രണീത് കൗറിന്റെ ബിജെപി പ്രവേശനം. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിം​ഗിന്റെ ഭാര്യയാണ് പ്രണീത് കൗർ.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങളെ പ്രണീത് കൗർ പ്രശംസിച്ചു. ബിജെപി അം​ഗത്വം സ്വീകരിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. “ബിജെപിയിൽ ചേരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. കഴിഞ്ഞ 25 വർഷമായി ഞാൻ ലോക്സഭയിലും നിയമസഭയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന്, പ്രധാനമന്ത്രിയ്‌ക്കൊപ്പം എല്ലാവരും ഒത്തുചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ‘വികസിത് ഭാരത്’ പോലുള്ള അദ്ദേഹത്തിന്റെ നയങ്ങൾ പ്രശംസനീയമാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ നമ്മുടെ രാജ്യത്തെ സുരക്ഷിതമായി നിലനിർത്താനും മുന്നോട്ട് കൊണ്ടുപോകാനും കഴിയുമെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്”- പ്രണീത് കൗർ പറഞ്ഞു.

പ്രണീത് കൗറിനെപ്പോലുള്ള നേതാക്കൾ പാർട്ടിയിൽ എത്തുന്നത് പഞ്ചാബിൽ ബിജെപിയെ കൂടുതൽ ശക്തമാക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയും പറഞ്ഞു. “നിരവധി മേഖലകളിൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച പാർലമെൻ്റേറിയനാണ് പ്രണീത് കൗർ. ഇങ്ങനെയുള്ളവർ ബിജെപിയിലേക്ക് വരുമ്പോൾ, പ്രത്യേകിച്ച് പഞ്ചാബിൽ സംസ്ഥാന സർക്കാരിനെതിരെ ജനരോക്ഷം ഉയരുന്ന സമയത്ത് ബിജെപിയ്‌ക്ക് ശക്തി പകരും. പ്രധാനമന്ത്രി മോദി ആഗ്രഹിക്കുന്ന പഞ്ചാബിന്റെ വികസനം പ്രണീത് കൗർജിയോടെ ശക്തമാകും”- വിനോദ് താവ്ഡെ പ്രതികരിച്ചു.

Tags: joins bjpCongress MP Preneet KaurLok Sabha elections
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies