കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനാർജിക്ക് ഗുരുതര പരിക്ക്. നെറ്റിക്കാണ് പരിക്കേറ്റത്. തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ട എക്സ് പോസ്റ്റിലാണ് ഇത് സംബന്ധിച്ചുള്ള വാർത്ത വന്നത്. അപകടത്തിന് പിന്നാലെ മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെറ്റിയുടെ നടുവിൽ ആഴത്തിലുള്ള മുറിവും രക്തവുമായി ആശുപത്രി കിടക്കയിൽ തുടരുന്ന മമതയുടെ ചിത്രങ്ങളും തൃണമൂൽ എക്സിൽ പങ്കുവച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വീട്ടിലെ ഫർണിച്ചറിൽ കാൽ വഴുതി തലയിൽ ഇടിക്കുകയായിരുന്നുവെന്ന് ആശുപത്രി ഉദ്യോഗസ്ഥർ പറഞ്ഞു.
മുഖ്യമന്ത്രി മമതാ ബാനർജി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രർത്ഥിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുകാന്ത മജുംദാർ പറഞ്ഞു.
Our chairperson @MamataOfficial sustained a major injury.
Please keep her in your prayers 🙏🏻 pic.twitter.com/gqLqWm1HwE— All India Trinamool Congress (@AITCofficial) March 14, 2024