കുടുസ്സുമുറിയിൽ കണ്ടെത്തിയത് 20 പെൺകുട്ടികളെ; വിവാഹത്തിന്റെ മറവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമം; അനാഥാലയം നടത്തിയത് സൽമയും ഷമീറും ചേർന്ന്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുസ്സുമുറിയിൽ കണ്ടെത്തിയത് 20 പെൺകുട്ടികളെ; വിവാഹത്തിന്റെ മറവിൽ ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമം; അനാഥാലയം നടത്തിയത് സൽമയും ഷമീറും ചേർന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 11:29 am IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: അനധികൃതമായ പ്രവർത്തിക്കുന്ന അനാഥാലയത്തിൽ പരിശോധനയ്‌ക്കെത്തിയ ദേശീയ ബാലവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോയ്‌ക്കും സംഘത്തിനുമെതിരെ കയ്യേറ്റത്തിന് ശ്രമം. ബെം​ഗളൂരുവിൽ 20 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അനധികൃതമായി പാർപ്പിച്ചിരിക്കുന്നു എന്ന രഹസ്യവിവരത്തെ തുടർന്നാണ് ദേശീയ ബാലവകാശ കമ്മീഷൻ നേരിട്ട്  എത്തിയത്. വിവാഹത്തിന്റെ പേരിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ മനുഷ്യക്കടത്ത് നടത്തുന്ന സംഘമാണ് സ്ഥാപനത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പ്രിയങ്ക് കനൂംഗോ പറഞ്ഞു. അനാഥാലയത്തിന്റെ ദൃശ്യങ്ങൾ അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.

ജനലുകൾ ഇല്ലാത്ത കുടുസ്സുമുറിയിൽ പാർപ്പിച്ചിരുന്ന പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പോലും നൽകിയിരുന്നില്ല. സ്ഥാപനത്തിലേക്ക് എത്തുന്നതിന് മുൻപ് തങ്ങൾ സ്കൂളിൽ പോയിരുന്നതായി പെൺകുട്ടികൾ പ്രിയങ്ക് കനൂം​ഗയോട് വെളിപ്പെടുത്തി. സ്ഥാപനത്തിന്റെ നടത്തിപ്പ് കാരിയായ സൽമയ്‌ക്ക് ​ഗൾഫ് രാജ്യങ്ങളുമായി ബന്ധമുണ്ടെന്നും വിവാഹത്തിന്റെ മറവിൽ പെൺകുട്ടികളെ ഇവിടെ നിന്ന് റിക്രൂട്ട് ചെയ്യുന്നതായും അവർ വനിത കൗൺസിലർമാരോട് പറഞ്ഞു. ദക്ഷിണേന്ത്യയിൽ ഇത്തരം കേസുകൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പെൺകുട്ടികളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യുസി) മുമ്പാകെ ഹാജരാക്കാൻ ശ്രമിച്ചപ്പോൾ സൽമയും സൂപ്പർവൈസർ ഷമീറും അടങ്ങുന്ന സം​ഘം പുറത്ത് നിന്ന് ആളെ വിളിച്ച് കൂട്ടി അം​ഗങ്ങളെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ കമ്മീഷൻ ബെംഗളൂരുവിലെ സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി എഫ്ഐആർ രജിസ്റ്റർ ചെയതു. സംഭവത്തെക്കുറിച്ച് സമ​ഗ്രമായ അന്വേഷണം നടക്കുകയാണെന്ന് സാമ്പിഗെഹള്ളി പോലീസും അറിയിച്ചു.

 

आज कर्नाटक के बंगलुरु में एक अवैध यतीमख़ाने का निरीक्षण करने के दौरान चौकाने वाली जानकारी सामने आयी है।
– यहाँ 20 लड़कियाँ थीं जिनमें से अनाथ बच्चियाँ भी हैं।
– बच्चियों को स्कूल नहीं भेजा जाता है,पूरे बाल गृह में भी खिड़की या रोशनदान नहीं है,लड़कियों को एकदम क़ैद कर के रखा गया… pic.twitter.com/fPKLhW4W57

— प्रियंक कानूनगो Priyank Kanoongo (मोदी का परिवार) (@KanoongoPriyank) March 15, 2024

ബെംഗളൂരുവിലെ അമർജ്യോതി ലെഔട്ടിലെ അശ്വത് നഗറിലാണ് അനധികൃത അനാഥാലം പ്രവർത്തിച്ചിരുന്നതെന്ന് പ്രിയങ്ക് കനൂം​ഗോ പറഞ്ഞു. 20 പെൺകുട്ടികളാണ് അവിടെ ഉണ്ടായിരുന്നത്. അവരിൽ ചിലർ അനാഥരും മറ്റ് കുട്ടികൾ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് അവിടെ എത്തിപ്പെട്ടതുമാണ്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. വനിതാ കൗൺസിലർ പെൺകുട്ടികളുമായി ആശയവിനിമയം നടത്തി. വിവാഹത്തിന്റെ മറവിൽ പെൺകുട്ടികളെ കുവൈറ്റിലേക്ക് അയക്കുന്നുവെന്ന് രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ശക്തമായ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ മുന്നോട്ട് പോകുകയാണ് പ്രിയങ്ക് കനൂം​ഗോ വ്യക്തമാക്കി.

 

Tags: NCPCROrphanage
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies