തൃശൂർ: കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് പെരുമ്പാവൂർ സ്വദേശിക്ക് ദാരുണാന്ത്യം. ഒല്ലൂർ ചിയ്യാരത്താണ് സംഭവം. വെങ്ങോല പീടികപ്പറമ്പിൽ ഹൈദ്രോസ് ആണ് മരിച്ചത്. മലപ്പുറത്ത് ഭാര്യ വീട്ടിൽ പോയി മടങ്ങവെയായിരുന്നു ദാരുണമായ സംഭവം.
കണ്ണൂരിലും സമാനരീതിയിൽ സ്കൂട്ടർ കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. മാച്ചേരിയിൽ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. സ്കൂട്ടർ യാത്രികനായ ഏച്ചൂർ സ്വദേശി പി സജാതാണ് മരിച്ചത്. നിയന്ത്രണം വിട്ട സ്കൂട്ടർ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെടുകയായിരുന്നു.