പൂരം കൊടിയേറി മക്കളെ; ഷാജി പാപ്പനും പിള്ളേരും മൂന്നാം വരവിന് ഒരുങ്ങുന്നു; പോസ്റ്റർ പങ്കുവച്ച് വിജയ് ബാബു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പൂരം കൊടിയേറി മക്കളെ; ഷാജി പാപ്പനും പിള്ളേരും മൂന്നാം വരവിന് ഒരുങ്ങുന്നു; പോസ്റ്റർ പങ്കുവച്ച് വിജയ് ബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 07:45 pm IST
Facebook
Twitter
WhatsAppTelegram

കേരളത്തിലെ തിയേറ്ററുകളിൽ ചിരിപ്പൂരം സൃഷ്ടിച്ച ചിത്രമായിരുന്നു ആട്. ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ വിജയമായിരുന്നു. ഏറെ കാലമായി ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ പറ്റിയുള്ള വാർത്തകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അടുത്തിടെ മൂന്നാം ഭാഗം ഉണ്ടാകുമെന്ന് സംവിധായകൻ തന്നെ പറഞ്ഞിരുന്നു. ഈ വാർത്ത പ്രേക്ഷകരെ ഏറെ ആവേശത്തിലാക്കി.

ഇപ്പോഴിതാ ആവേശം ഇരട്ടിച്ചുകൊണ്ട് ചിത്രത്തിന്റെ കൺസപ്റ്റ് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബു തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ കൺസപ്റ്റ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ജയസൂര്യ, വിജയ് ബാബു, മിഥുൻ മാനുവൽ തോമസ് എന്നിവർ ആടുമായി നിൽക്കുന്ന ചിത്രമാണ് കൺസപ്റ്റ് പോസ്റ്ററിലുള്ളത്. ‘കഥ പൂർത്തിയായി, അവർ തിരിച്ച് വരുന്നു… ഷാജി പാപ്പൻ, ഡൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, ഷർബത്ത് ഷമീർ, ക്യാപ്റ്റൻ ക്ലീറ്റസ്, ശശി ആശാൻ എന്നിവരും നിങ്ങളുടെ പ്രിയപ്പെട്ട മറ്റ് കഥാപാത്രങ്ങളും എത്തുന്നു’. എന്ന കുറിപ്പോടെയാണ് വിജയ് ബാബു പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.

2015-ലാണ് ആട് ഒരു ഭീകരജീവിയാണ് എന്ന പേരോടെ ഒന്നാം ഭാഗം റിലീസായത്. എന്നാൽ ഒന്നാം ഭാഗത്തിന് തിയേറ്ററിൽ വലിയ വിജയം നേടാൻ സാധിച്ചില്ല. പിന്നീട് ഒടിടിയിലെത്തിയ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തു. യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങൾ വഴി ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇതേ തുടർന്ന് രണ്ടാം ഭാഗമായി പുറത്തിറക്കിയ ആട് 2 തിയേറ്ററുകളിൽ വൻ വിജയമാണ് നേടിയത്. ജയസൂര്യയ്‌ക്ക് പുറമെ ധർമ്മജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ൻ, വിനായകൻ, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചത്.

Tags: jayasuryavijay babuSUBADU 3MIDHUN MANUVEL THOMAS
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies