ഈ സാല കപ്പ് ബാംഗ്ലൂരിന്..! 16 കൊല്ലത്തെ കടം വീട്ടി ആർ.സി.ബി; ഇത് പെൺ കരുത്തിൻ പൊൻ വിജയം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഈ സാല കപ്പ് ബാംഗ്ലൂരിന്..! 16 കൊല്ലത്തെ കടം വീട്ടി ആർ.സി.ബി; ഇത് പെൺ കരുത്തിൻ പൊൻ വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2024, 11:30 pm IST
Facebook
Twitter
WhatsAppTelegram

അവസാന ഓവർ വരെ ആവേശം നിറച്ച വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കിരീടം. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് വീഴ്‌ത്തിയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിരീടം ചൂടിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഡൽഹി 18.3 ഓവറിൽ 113 റൺസിന് പുറത്തായി. മികച്ച തുടക്കമായിരുന്നെങ്കിലും ആർസിബിയുടെ ബൗളിംഗ് നിരയ്‌ക്ക് മുന്നിൽ ‍ഡൽഹിക്ക് അടിപതറി. പിന്നാലെയത്തിയ ബാംഗ്ലൂർ 19.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 115 റൺസ് നേടി. മൂന്ന് പന്തുകൾ ബാക്കി നിൽക്കെയാണ് ആർസിബി ലക്ഷ്യം മറികടന്നത്.

സോഫി ഡിവൈൻ (32), ക്യാപ്റ്റൻ സ്മൃതി മന്ദാന (31), പുറത്താകാതെ നിന്ന എല്ലിസ് പെറി (35), റിച്ച ഘോഷ് (17) എന്നിവരാണ് ബാംഗ്ലൂരിന്റെ വിജയശിൽപ്പികൾ.  ഓപ്പണിംഗ് വിക്കറ്റിൽ എട്ടോവറിൽ ബാംഗ്ലൂർ 49 റൺസെടുത്തു. ശിഖാ പാണ്ഡെയാണ് സോഫി ഡിവൈനെ പുറത്താക്കിയത്. പിന്നാലെ എത്തിയ എല്ലിസ് പെറിയും ക്യാപ്റ്റൻ സ്മൃതി മന്ദാനയും ചേർന്ന് ആർസിബിയുടെ സ്കോർ നില മെച്ചപ്പെടുത്തി. മിന്നു മണിയുടെ ബോളിൽ മന്ദാന കൂടാരം കയറിയെങ്കിലും പെറിക്ക് പിന്തുണയുമായി റിച്ച ഘോഷ് എത്തിയതോടെ ബാംഗ്ലൂർ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. പതിനാറ് വർഷത്തെ ഐപിഎൽ ചരിത്രത്തിൽ ആർസിബിയുടെ പുരുഷ ടീമിന് കഴിയാത്ത നേട്ടമാണ് രണ്ടാം സീസണിൽ തന്നെ വനിതാ ടീം സ്വന്തമാക്കിയത്.

ടോസ് നേടി ക്രീസിലിറങ്ങിയ ഡൽഹിക്ക് ഓപ്പണിംഗ് വിക്കറ്റിൽ ഷഫാലി വർമയും ക്യാപ്റ്റൻ മെഗ് ലാനിം​ഗും ചേർന്ന് സമ്മാനിച്ചത് വമ്പൻ തുടക്കമാണ്. ഏഴ് ഓവറിൽ നിന്നും 64 റൺസാണ് ഇരുവരും നേടിയത്. ഷഫാലിയുടെ ആക്രമണത്തെ മോളിനെക്സ് എട്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ തകർത്തു.  27 പന്തിൽ നിന്നും മൂന്ന് സിക്സും രണ്ട് ഫോറും അടക്കം 44 റൺസാണ് ഷഫാലി നേടിയത്. ഷഫാലിയുടെ മടക്കത്തോടെ ഡൽഹിയുടെ തകർച്ച ആരംഭിച്ചു. ഇതേ ഓവറിൽ തന്നെ മോളിനെക്സ് ജെമീമ റോഡ്രിഗസിനെയും അലീസ് ക്യാപ്സിയെയും പുറത്താക്കിയതോടെ ഡൽഹി പരാജയം രുചിച്ചു.

മരിസാനെ കാപ്പിനെയും ജെസ് ജോനാസെനെയും മലയാളി താരം ആശാ ശോഭന വീഴ്‌ത്തി. മിന്നു മണി (5) രാധാ യാദവ് (12) അരുന്ധതി റെഡ്ഡിയും ശിഖ പാണ്ഡെയും (5*) ചേർന്ന് ഡൽഹിയെ 113 റൺസിലെത്തിച്ചു. ഡൽഹിക്കായി സോഫി മോളിനെക്സ് നാലോവറിൽ 20 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ശ്രേയങ്ക പാട്ടീൽ 12 റൺസിന് മൂന്ന് വിക്കറ്റും ആശ ശോഭന മൂന്നോവറിൽ 14 റൺസിന് രണ്ട് വിക്കറ്റുമെടുത്തു.

Tags: RCB beat Delhi CapitalsWomens IPL
Share
Tweet
SendShare

More News from this section

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies