ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് വീർ സവർക്കറിന്റെ ചെറുമകൻ രഞ്ജിത് സവർക്കർ. രാഷ്ട്രീയ നേട്ടത്തിനായി രാഹുൽ വീർ സവർക്കറെ നിരന്തരം അവഹേളിക്കുന്നുവെന്ന് ചെറുമകൻ തുറന്നടിച്ചു. കോൺഗ്രസും ഇൻഡി മുന്നണിയും നിരന്തരം നടത്തുന്ന അശ്ലീലവും അപരമാനകരവുമായ പരാമർശങ്ങൾ മഹാരാഷ്ട്രയിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും അവർ തക്കതായ മറുപടി നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻഡി മുന്നണിയോടുള്ള വെറുപ്പ് ജനങ്ങൾക്ക് വർദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇൻഡി മുന്നണിയുടെ ഭാഗമായ ശിവസേന തന്നെ സവർക്കറെ അപമാനിച്ചതിൽ നീരസം തുറന്നുകാട്ടിയിരുന്നു. 2019-ൽ രാഹുലിനെതിരെ രംഗത്ത് വന്ന ഉദ്ധവ് താക്കറെ ഇന്ന് രാഹുലിനൊപ്പം നിന്നുകൊണ്ട് സവർക്കറെ അവഹേളിക്കുകയാണ്. ദേശീയ പ്രാധാന്യമുള്ളവരെ അപമാനിക്കുകയെന്നത് കോൺഗ്രസിന്റെ കാലങ്ങളായുള്ള ശീലമാണെന്നും സവർക്കറെ അപമാനിച്ച രാഹുലിനെ ചെരിപ്പ് കൊണ്ട് അടിക്കണമെന്നുമായിരുന്നു ഉദ്ധവ് താക്കറെ പറഞ്ഞത്. ഈ മലക്കം മറിച്ചിൽ ദൂരൂഹമാണെന്നും രഞ്ജിത് സവർക്കർ പറഞ്ഞു.
തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ടുള്ള പരാമർശങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു. കഴിഞഅഞ വർഷം രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്രയിലും സവർക്കറെ രാഹുൽ അവഹേളിച്ചിരുന്നു.