End of an Era! മഞ്ഞക്കുപ്പായത്തിൽ ചെന്നൈയ്ക്ക് നേട്ടങ്ങൾ സമ്മാനിച്ച 'തല' ! നായക സ്ഥാനം ഒഴിയുന്നത് വിരമിക്കൽ സൂചനയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

End of an Era! മഞ്ഞക്കുപ്പായത്തിൽ ചെന്നൈയ്‌ക്ക് നേട്ടങ്ങൾ സമ്മാനിച്ച ‘തല’ ! നായക സ്ഥാനം ഒഴിയുന്നത് വിരമിക്കൽ സൂചനയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 09:08 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റിലെ തലമുറമാറ്റത്തിനാണ് എം.എസ് ധോണിയും സാക്ഷ്യം വഹിക്കുന്നത്. രോഹിത്തിന് പകരക്കാരനായി മുംബൈയുടെ നായക സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യ വന്നതു പോലെ, ധോണിക്ക് പകരം പുതിയ നായകന് കീഴിലായിരിക്കും ഇത്തവണ സിഎസ്‌കെ കളത്തിലിറങ്ങുക. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണി ഐപിഎൽ മതിയാക്കിയിരുന്നില്ല. ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ധോണി സൂചന നൽകിയിരുന്നു. ‘പുതിയ സീസണിനും പുതിയ റോളിനുമായി കാത്തിരിക്കുന്നു’ എന്നാണ് ടീമിനൊപ്പം ചേർന്ന ദിവസം തന്റെ സോഷ്യൽ മീഡിയയിൽ ധോണി കുറിച്ചത്.

നായക സ്ഥാനം കൈമാറിയതോടെ മഹി ഐപിഎല്ലിൽ നിന്ന് വിരമിക്കാ പോവുകയാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഈ സീസണിൽ കളിക്കുന്നത് ആരാധകർക്കുള്ള സമ്മാനമാണെന്നായിരുന്നു കഴിഞ്ഞ സീസണിൽ വിജയകിരീടം ചൂടിയതിന് പിന്നാലെ ധോണിയുടെ പ്രതികരണം. 43-ാം വയസ്സിലേക്ക് കടക്കുന്ന ധോണി, മഞ്ഞ ജഴ്‌സിയിൽ നിന്ന് വിരമിക്കരുതെന്നാണ് ആരാധകരുടെ ആഗ്രഹം.

ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. ഐപിഎൽ ആരംഭിച്ച 2008 മുതൽ ചെന്നൈയെ നയിച്ചിരുന്നത് ധോണിയായിരുന്നു. 2013-ൽ വാതുവയ്പ്പിനെ തുടർന്ന് ഐപിഎല്ലിൽ നിന്ന് രണ്ടുവർഷത്തേക്ക് സിഎസ്‌കെയെ വിലക്കിയപ്പോഴും, തിരിച്ചുവരവിൽ ടീമിനെ മികച്ച രീതിയിലാണ് ധോണി നയിച്ചത്. 17-ാമത് സീസൺ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ നായകസ്ഥാനത്ത് നിന്നുള്ള പടിയിറക്കം അക്ഷരാർത്ഥത്തിൽ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

അഞ്ച് തവണയാണ് ധോണിക്ക് കീഴിൽ ചെന്നൈ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. 2010, 2011, 2018, 2021, 2023 സീസണുകളിലായിരുന്നു അത്. ഇതിനെല്ലാം അപ്പുറം രണ്ടുതവണ ചാമ്പ്യൻസ് ലീഗ് ട്രോഫിയും (2010, 2014) ധോണി ചെന്നൈക്ക് നേടികൊടുത്തു. 2022-ൽ സഹതാരം രവീന്ദ്ര ജഡേജയ്‌ക്ക് നായക സ്ഥാനം നൽകിയെങ്കിലും തുടർ തോൽവികളായിരുന്നു ഫലം. 8 മത്സരങ്ങൾക്ക് ശേഷം നായകസ്ഥാനത്തേക്ക് ധോണി മടങ്ങിയെത്തിയെങ്കിലും ആ സീസൺ സിഎസ്‌കെയ്‌ക്ക് മികച്ചതായിരുന്നില്ല. പോയിന്റ് ടേബിളിൽ ഒമ്പതാം സ്ഥാനക്കാരായി ധോണിക്കും സംഘത്തിനും മടങ്ങേണ്ടി വന്നു. പിന്നീട് 2023-ൽ തിരിച്ചുവന്നത് പഴയതിലേറെ ഊർജം സംഭരിച്ച് കിരീട ജേതാക്കളായിട്ടായിരുന്നു.

ചെന്നൈ സൂപ്പർ കിംഗ്‌സ് ധോണിക്ക് കീഴിൽ

മത്സരം-226
വിജയം-133
തോൽവി- 91
കിരീടം -5

ധോണി

മത്സരം-250
റൺസ്-5,082
ഉയർന്ന സ്‌കോർ 84*
ക്യാച്ച്-142
സ്റ്റമ്പിംഗ്-42
ശരാശരി- 136
അർദ്ധ സെഞ്ച്വറി -24

 

 

 

 

 

 

Tags: chennai spuer kingsms dhoni
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies