ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കനത്ത മഴ. ഇന്നലെ മുതൽ സംസ്ഥാനത്ത് നേരിയ തോതിൽ മഴ അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇന്ന് പുലർച്ചെയോടെ മഴ ശക്തമാവുകയായിരുന്നു. തൂത്തുക്കുടിയിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയാണ് അനുഭവപ്പെട്ടത്.
കനത്തമഴയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടുണ്ടായി. റോഡ് ഗതാഗതം തടസപ്പെടുകയും ചെയ്തു. ഇന്ന് തൂത്തുക്കുടി, പുതുച്ചേരി എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ട് ദിവസം പുതുച്ചേരിയിൽ പ്രതികൂല കാലാവസ്ഥയായിരിക്കുമെന്നും അറിയിപ്പുണ്ട്.