എയറിൽ നിൽക്കുന്ന നർത്തകി യഥാർത്ഥ കലാമണ്ഡലം സത്യഭാമയല്ല; പ്രതികരിച്ച് കലാമണ്ഡലം സത്യഭാമയുടെ ചെറുമകൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എയറിൽ നിൽക്കുന്ന നർത്തകി യഥാർത്ഥ കലാമണ്ഡലം സത്യഭാമയല്ല; പ്രതികരിച്ച് കലാമണ്ഡലം സത്യഭാമയുടെ ചെറുമകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 22, 2024, 03:58 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കലാമണ്ഡലം സത്യാഭാമ ജൂനിയറിന്റെ ജാതി അധിക്ഷേപത്തിനെതിരെയും വർണവെറിക്കെതിരെയും പ്രതികരിച്ച് യഥാർത്ഥ കലാമണ്ഡലം സത്യഭാമയുടെ ചെറുമകൻ. കലാമണ്ഡലം സത്യഭാമ എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീ യഥാർത്ഥ സത്യഭാമയല്ലെന്നും അവരെ അത്തരത്തിൽ അഭിസംബോധന ചെയ്യുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

രാജ്യം പദ്മശ്രീ നൽകി ആദരിച്ച, കേരള കലാമണ്ഡലത്തിൽ നിന്നും പ്രിൻസിപ്പാൾ ആയി വിരമിച്ച, 2015ൽ മൺമറഞ്ഞുപോയ വ്യക്തിയാണ് യാഥാർത്ഥത്തിൽ ശ്രീ കലാമണ്ഡലം സത്യഭാമ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ air ൽ നിൽക്കുന്ന നർത്തകിയെ കലാമണ്ഡലം സത്യഭാമ എന്ന് അഭിസംബോധന ചെയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നുവെന്നും ആർക്കും തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കട്ടെയെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്.

സത്യഭാമ ജൂനിയറുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള സാക്ഷ്യപത്രവും യഥാർത്ഥ കലാമണ്ഡലം സത്യഭാമയുടെ പേരിൽ നടത്തുന്ന ട്രസ്റ്റ് പുറത്തുവിട്ടിരുന്നു. കലാമണ്ഡലം സത്യഭാമ എന്ന പേര് പരാമർശിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന വാദ പ്രതിവാദങ്ങൾക്കും പ്രതികരണങ്ങൾക്കും യശ: ശരീരയായ പദ്മശ്രീ കലാമണ്ഡലം സത്യഭാമ ടീച്ചർക്കോ അവരുടെ പേരിൽ പ്രവർത്തിക്കുന്ന ട്രസ്റ്റിനോ യാതൊരു ബന്ധവുമില്ലെന്ന് കേരളീയ കലാ സമൂഹത്തെ അറിയിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന പത്രികയാണ് അവർ പങ്കുവച്ചത്.

കഴിഞ്ഞ ദിവസമാണ് കലാഭവൻ മണിയുടെ സഹോദരനും കലാകരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ച് സത്യഭാമ ജൂനിയർ പരാമർശങ്ങൾ നടത്തിയത്. മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷൻമാർക്ക് സൗന്ദര്യം വേണമെന്നും ഇയാളെ കണ്ടു കഴിഞ്ഞാൽ കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമ ജൂനിയറിന്റെ പരാമർശം. ഇതിനെതിരെ വൻ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഒന്നടങ്കം ഉയർന്നു വന്നത്. സംഭവത്തിൽ സത്യഭാമ ജൂനിയറിനെതിരെ മനുഷ്യവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

Tags: kalamandlam sathyabhama
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies