കൊച്ചി: പെരുമ്പാവൂരിൽ ബൈക്കുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ യുവാവിന് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അമിതവേഗത്തിലെത്തിയ ബൈക്ക് എതിർദിശയിൽ നിന്നെത്തിയ ബസിന് മുന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികനായ അമൽ റോഡിലേക്ക് തെറിച്ചു വീണു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.