കൊല്‍ക്കത്ത: ഹൈദരാബാദ്-കൊൽക്കത്ത മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയ ഷാരൂഖ് ഖാനെതിരെ വിമർശനം ശക്തമാകുന്നു. മത്സരത്തിനിടെ വിഐപി ഗാലറിയിലിരുന്ന് പരസ്യമായി പുക വലിച്ചതാണ് താരത്തിന് കെണിയായത്. കൊല്‍ക്കത്ത ടീം ഉടമയായ താരത്തിന്റെ പുകവലി വീഡിയോ പുറത്തുവന്നതോടെയാണ് ആരാധകർ കലിപ്പിലായത്.
ഷെയിം ഓണ്‍ യു എസ്ആര്‍കെ ഹാഷ് ടാഗുകളോടെയാണ് വിമർശനങ്ങൾ ട്രെൻഡിംഗിലായത്. നേരത്തെയും ഇത്തരത്തിൽ സ്റ്റേഡിയത്തിലിരുന്ന് പുകവലിച്ച താരത്തെ താക്കീത് ചെയ്തിരുന്നു. മുൻപ് വാങ്കഡെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ഷാരൂഖിനെ അഞ്ചു വർഷം വിലക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായി നടത്തിയ അനാവശ്യ വഴക്കിനെ തുടർന്നായിരുന്നു ഇത്.
‘ഇതാണോ ഇന്ത്യയിലെ ജനങ്ങൾ കണ്ടുപഠിക്കേണ്ടത്, ഇതാണോ പ്രചോദനം” എന്നതടക്കമുള്ള കമന്റുകളാണ് താരത്തിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചുകാെണ്ട് ആരാധകർ ഉയർത്തുന്നത്. അതസമയം ഇന്നലെ നടന്ന ത്രില്ലർ പോരാട്ടത്തിൽ നാലു റൺസിനാണ് വിജയം കൊൽക്കത്തയ്‌ക്കൊപ്പം നിന്നത്. അവസാന ഓവറിലെ അവസാന പന്തുവരെ മത്സരം ഏതുദിശയിലേക്കും തിരിയുമെന്ന ഘട്ടത്തിൽ നിന്നാണ് കൊൽക്കത്ത വിജയം നേടിയത്.
#ShahRukhKhan is smoking in the stadium and Hakla is an inspiration (Irony) 🤮 pic.twitter.com/MqukSRF9AY
— Prince (@purohit_pr78001) March 23, 2024
“>