സിഡ്നി: വിഖ്യാത ബോർഡർ-ഗവാസ്കർ ട്രോഫിയുടെ മത്സരക്രമം പ്രഖ്യാപിച്ചു. ആഷസിനൊപ്പം മത്സരാവേശം ഉയരുന്ന പരമ്പരയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്നത്. ഇത്തവണ അഞ്ചു ടെസ്റ്റ് അടങ്ങുന്ന പരമ്പരയാണ് കളിക്കുന്നത്. 1991-92നുശേഷം ആദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും അഞ്ചു മത്സരങ്ങളുള്ള പരമ്പരയിൽ ഏറ്റമുട്ടുന്നത്. ഓസ്ട്രേലിയയിൽ നടന്ന അവസാന രണ്ടു പരമ്പരയിലും ഇന്ത്യക്കൊപ്പമായിരുന്നു വിജയം. വിരാട് കോലിയും അജിൻക്യ രഹാനയുമാണ് അന്ന് നായകരായിരുന്നത്. ഇത്തവണ പക്ഷേ അമരത്ത് രോഹിത് ശർമ്മയാണ്.
നവംബര്‍ 22ന് പെര്‍ത്തിലാണ് ആദ്യ ടെസ്റ്റിന് തുടക്കമാവുന്നത്. ഡിസംബർ ആറിന് അഡ്ലെയ്ഡിലാണ് രണ്ടാം ടെസ്റ്റ്. ഇത് ഡേ-നൈറ്റ് മത്സരമായിരിക്കും.ബ്രിസ്ബേനിൽ 14നാണ് മൂന്നാം ടെസ്റ്റ്. ഡിസംബർ 26ന് വിഖ്യാതമായ മെൽബൺ സ്റ്റേഡിയത്തിലാണ് നാലാം മത്സരം. 2025 ജനുവരി മൂന്നിന് സിഡ്നിയിലാണ് പരമ്പരയിലെ അവസാന മത്സരം.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ പരമ്പരയിൽ ഫൈനലിസ്റ്റുകളെ തീരുമാനിക്കുന്നതിലും നിർണായകമാണ് മത്സരങ്ങൾ. നിലവിൽ ഇന്ത്യ ഒന്നാമതും ഓസ്ട്രേലിയ രണ്ടാമതുമാണ്. ഹാട്രിക് പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഇത്തവണ പകരം വീട്ടുകയാണ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയയുടെ ലക്ഷ്യം.
BORDER GAVASKAR TROPHY SCHEDULE:
1st Test – 22nd to 26th Nov, Perth
2nd Test – 6th to 10th Dec, Adelaide (D/N)
3rd Test – 14th to 18th Dec, Gabba
4th Test – 26th to 30th Dec, MCG
5th Test – 3rd to 7th Jan, Sydney