പാലക്കാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ പുതിയ വിസിയായി ഡോ. കെ എസ് അനിലിനെ നിയമിച്ചു. നിലവിൽ മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രഫസറാണ് ഡോ. കെ എസ് അനിൽ. ഗവർണർ അതൃപ്തി അറിയിച്ചതിനെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം.
സിദ്ധാർത്ഥിന്റെ ദുരൂഹ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വി സി പിൻവലിച്ചതാണ് ഗവർണറുടെ കടുത്ത അതൃപ്തിക്ക് കാരണം. തുടർന്ന്, ഒരു മണിക്കൂറിനുള്ളിൽ തന്നെ വിസിയായിരുന്ന ഡോ.പി സി ശശീന്ദ്രൻ രാജിവച്ചിരുന്നു. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തതായിരുന്നു.