ചിന്നസ്വാമിയിൽ ആർസിബിയെ പഞ്ചറാക്കി കൊൽക്കത്ത; പതിവ് ഫോമിൽ സിറാജ്, വിട്ടു നൽകിയത് 46 റൺസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചിന്നസ്വാമിയിൽ ആർസിബിയെ പഞ്ചറാക്കി കൊൽക്കത്ത; പതിവ് ഫോമിൽ സിറാജ്, വിട്ടു നൽകിയത് 46 റൺസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2024, 11:03 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഐപിഎൽ 17-ാം സീസണിൽ രണ്ടാം മത്സരത്തിലും ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റെഡേഴ്‌സിന്റെ മുന്നേറ്റം. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് കൊൽക്കത്ത സ്വന്തമാക്കിയത്. 183 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 16.5 ഓവറിൽ ഇത് മറികടക്കുകയായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് കൊൽക്കത്ത വിജയം സ്വന്തമാക്കിയത്.

സ്‌കോർ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 182/3; കൊൽക്കത്ത നൈറ്റ് റെഡേഴ്‌സ് 186/3

മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് ഓപ്പണർമാരായ ഫിൽ സാൾട്ടും സുനിൽ നരേയ്‌നും ചേർന്ന മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചതോടെ പവർപ്ലേയിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 86 റൺസാണ് കൊൽക്കത്ത നേടിയത്. അപകടകരമായിരുന്ന ഈ കൂട്ടുകെട്ട് പൊളിക്കാൻ ബെംഗളൂരു ബൗളർമാർ വിയർത്തു. 6.3 ഓവറിൽ നരെയ്‌നെ(47) പുറത്താക്കി മായങ്ക് ദങ്കാർ ഈ കൂട്ടുകെട്ട് തകർത്തു. നരെയ്‌ന്റെ 500-ാം ടി20 മത്സരം കൂടിയായിരുന്നു ഇന്ന്. വൺഡൗണായെത്തിയ വെങ്കടേഷ് അയ്യരെ ചേർത്ത് പിടിച്ച് ഫിൽ സാൾട്ട് സ്‌കോർ ബോർഡ് ചലിപ്പിച്ചു. എന്നാൽ അൽപ്പായുസ് മാത്രമായിരുന്നു സാൾട്ടിന് ഉണ്ടായിരുന്നത്. 30 റൺസെടുത്ത താരത്തെ വിജയ്കുമാർ വൈശാഖ് കാമറൂൺ ഗ്രീനിന്റെ കൈയിലെത്തിച്ചു.

നായകൻ ശ്രേയസ് അയ്യർക്കൊപ്പം വെങ്കടേഷ് അയ്യർ തകർത്തടിച്ചു. അർദ്ധ ശതകം പൂർത്തിയാക്കിയ താരത്തെ യഷ് ദയാൽ കൂടാരം കയറ്റി. റിങ്കു സിംഗും (5) ശ്രേയസ് അയ്യരും (50) കെകെആർ നിരയിൽ പുറത്താകാതെ നിന്നു. ബെംഗളൂരു നിരയിൽ മുഹമ്മദ് സിറാജ് ചെണ്ടയായി. മൂന്ന് ഓവർ എറിഞ്ഞ താരം വിക്കറ്റൊന്നുമെടുക്കാതെ 46 റൺസാണ് വഴങ്ങിയത്.

Tags: kolkata Knight Riderssunil narineVenkatesh Iyer
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies