ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക സമിതി രൂപീകരിച്ച് ബിജെപി. 27 പേരടങ്ങുന്ന കമ്മിറ്റിയാണ് പ്രകടന പത്രിക തയ്യാറാക്കുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനാകുന്ന പാനലിൽ ധനമന്ത്രി നിർമലാ സീതാരാമൻ കൺവീനറാകും. വാണിജ്യ മന്ത്രി പീയൂഷ് ഗോയലായിരിക്കും സഹകൺവീനർ.
भाजपा राष्ट्रीय अध्यक्ष श्री @JPNadda ने लोकसभा चुनाव-2024 के लिए चुनाव घोषणा-पत्र समिति का गठन किया है।
BJP National President Shri JP Nadda has announced Election Manifesto Committee for the Lok Sabha Elections – 2024. pic.twitter.com/KMrBpqkQQF
— BJP (@BJP4India) March 30, 2024
നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 27 പേരടങ്ങുന്ന കമ്മിറ്റിയിലുണ്ട്. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് സമിതിയംഗങ്ങളെ പ്രഖ്യാപിച്ചത്. സ്മൃതി ഇറാനി, അശ്വിനി വൈഷ്ണവ്, കിരൺ റിജിജു, ഹിമന്ത ബിശ്വശർമ, വസുന്ധര രാജെ, ഭൂപേന്ദർ പട്ടേൽ, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരും 27 അംഗ സമിതിയിലുണ്ട്. കേരളത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖറും അനിൽ ആന്റണിയും ഇടംപിടിച്ചു.
2014ൽ ‘അബ്കി ബാർ മോദി സർക്കാർ’ എന്നതായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചപ്പോൾ ഇത് ‘ഫിർ ഏക് ബാർ മോദി സർക്കാർ’ എന്നായിരുന്നു. ഒടുവിൽ 2024ലെ പൊതുതെരഞ്ഞെടുപ്പിലേക്ക് ബിജെപി പ്രവേശിച്ചത് ‘അബ്കി ബാർ 400 പാർ’ എന്ന മുദ്രാവാക്യവുമായാണ്. മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. 370ന് മുകളിൽ സീറ്റുകൾ ബിജെപി സ്വന്തമാക്കുമെന്നും സർവേ ഫലങ്ങൾ ഉൾപ്പടെ സൂചിപ്പിക്കുന്നു. 543 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുക. ഏപ്രിൽ 19ന് ആദ്യ ഘട്ട വോട്ടെടുപ്പിന് തുടക്കമാകും. കേരളത്തിൽ ഏപ്രിൽ 26നാണ് തെരഞ്ഞെടുപ്പ്. ജൂൺ നാലിന് രാജ്യം കാത്തിരിക്കുന്ന ജനവിധിയറിയാം.