ഡി കോക്കിന് അർദ്ധ സെഞ്ച്വറി, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് മികച്ച സ്‌കോർ; പഞ്ചാബിന് 200 റൺസ് വിജയലക്ഷ്യം
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഡി കോക്കിന് അർദ്ധ സെഞ്ച്വറി, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് മികച്ച സ്‌കോർ; പഞ്ചാബിന് 200 റൺസ് വിജയലക്ഷ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2024, 09:34 pm IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നേടിയത്. ക്വിന്റൺ ഡി കോക്ക്, നിക്കോളാസ് പുരാൻ, ക്യണാൽ പാണ്ഡ്യ എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ലഖ്‌നൗവിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 54 റൺസെടുത്ത ക്വിന്റൺ ഡി കോക്കാണ് ടോപ് സ്‌കോറർ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് മികച്ച തുടക്കമാണ് ക്വിന്റൺ ഡികോക്കും കെ എൽ രാഹുലും ചേർന്ന് നൽകിയത്. 3.5 ഓവറിലാണ് കെ.എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടമാകുന്നത്. 15 റൺസെടുത്ത താരം അർഷ്ദീപ് സിംഗിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ ദേവദത്ത് പടിക്കലും(9) താളം കണ്ടെത്താനാവാതെ മടങ്ങി.

പിന്നാലെയെത്തിയ മാർകസ് സ്റ്റോയിൻസ് ഡി കോക്കിനെ കൂട്ടുപിടിച്ച് സ്‌കോർ ബോർഡ് ചലിപ്പിച്ചു. പക്ഷേ 8.2 ഓവറിൽ രാഹുൽ ചഹർ സ്‌റ്റോയിൻസിനെ(19) ബൗൾഡാക്കി. നിക്കോളാസ് പൂരാൻ(42), ആയുഷ് ബിഷ്‌ണോയ്(8), രവി ബിഷ്‌ണോയ്(0), മോഹ്‌സിൻ ഖാൻ(2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. കൃണാൽ പാണ്ഡ്യ പുറത്താകാതെ നിന്നു.

സാം കറൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ 2 വിക്കറ്റുമായി അർഷ്ദീപും തിളങ്ങി. കഗീസോ റബാദ, രാഹുൽ ചഹർ എന്നിവർ ഡൽഹിക്കായി ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി. കെ.എൽ രാഹുലിന് പകരം നിക്കോളാസ് പൂരാനാണ് ഇന്ന് ടീമിനെ നയിച്ചത്.

Tags: IPL
ShareTweetSendShare

More News from this section

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

ബാറ്റിങ് തകര്‍ച്ചയ്‌ക്ക് പരിഹാരം തേടി പാകിസ്താന്‍; ദക്ഷിണാഫ്രിക്കന്‍ പരിശീലകന്‍ മൈക്കല്‍ സ്മിത്തിന് ചുമതല

വിരമിച്ച ഉടന്‍ വമ്പന്‍ ഓഫര്‍; 3.3 കോടിക്ക് ബെന്‍ സ്റ്റോക്സിനെ ബിഗ് ബാഷിലേക്ക് എത്തിക്കാന്‍ നീക്കം

ക്രിക്കറ്റ് മൈതാനത്തിന് പിന്നാലെ റേസിങ് ട്രാക്കിലും ‘തല’യുടെ മിന്നല്‍; സൂപ്പര്‍ബൈക്കില്‍ കുതിച്ച് എം.എസ്. ധോണി

Latest News

ജിഹാദ് ചെയ്യാൻ 22 കാരന് കടുത്ത ആഗ്രഹം; AI ചാറ്റ്ബോട്ടിലൂടെ ഐഎസിലേക്ക് വഴി തേടി യുവാവ്; സൊമാലിയയിലേക്കുള്ള യാത്രയ്‌ക്ക് പിന്നാലെ ബ്രിട്ടനിൽ ഭീകരവാദ കേസ്

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ

സുരക്ഷ മുഖ്യം!!! ഹോം നഴ്‌സുമാർക്ക് നിർബന്ധിത പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്? മൂന്ന് വർഷമായിട്ടും തീരുമാനമായില്ല

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

ഇലയിട്ട് സദ്യ വിളമ്പി കഴിച്ച് കഴിയുമ്പോൾ, ഉള്ളുപ്പില്ലാത്തവൻ വന്നു കഴിച്ചു പോകുന്നു, നിന്റെ ഒന്നും വീട്ടിൽ ചോറില്ലെ എന്ന് പറയുന്നതു പോലെ ആകരുത്; വിമർശിച്ച്  സന്തോഷ് പണ്ഡിറ്റ്

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies