ഇംഗ്ലണ്ടിന്റെ സൂപ്പർ ഓൾറൗണ്ടറും ടെസ്റ്റ് നായകനുമായ ബെൻ സ്റ്റോക്സ് ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കും. ശാരീരിക ക്ഷമതയിലെ പ്രശ്നങ്ങളെ തുടർന്നാണ് തീരുമാനം. 2022 ൽ ഓസ്ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന് കന്നി കിരീടം സമ്മാനിച്ചതിൽ നിർണായകമായത് ബെൻ സ്റ്റോക്സിന്റെ അർദ്ധ സെഞ്ച്വറിയായിരുന്നു. പാകിസ്താനെ അഞ്ചു വിക്കറ്റിന് തകർത്താണ് ഇംഗ്ലണ്ട് കിരീടമുയർത്തിയത്.
ടെസ്റ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏകദിനത്തിൽ നിന്ന് വിരമിച്ച താരം, പക്ഷേ ഇന്ത്യയിൽ നടന്ന ലോകകപ്പ് കളിക്കാൻ തിരികെയെത്തിയിരുന്നു. ടൂർണമെന്റിന് ശേഷം 32-കാരൻ ശസത്രക്രിയക്ക് വിധേയനായിരന്നു. കാൽമുട്ടിലെ ശസ്ത്രക്രിയയെ തുടർന്ന് ആഷസിലെ അവസാന മൂന്ന് ടെസ്റ്റിൽ സ്റ്റോക്സ് ബൗൾ ചെയ്തിരുന്നില്ല.എകദിന ലോകകപ്പിലും നിറം മങ്ങിയിരുന്നു.
ബൗൾ ചെയ്യാനുള്ള ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലായതിനാൽ തന്നെ ടി20 ലോകകപ്പിന് പരിഗണിക്കേണ്ടെന്ന് സ്റ്റോക്സ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് വേണ്ടിയാണ് താരം ഐപിഎല്ലിൽ നിന്നും പിന്മാറാൻ തീരുമാനിച്ചത്. സർജറിയെ തുടർന്ന് സ്റ്റോക്സിന് 9 മാസത്തോളം ബൗൾ ചെയ്യാനായിരുന്നില്ല.















