പല ഫാസ്ടാഗിൽ ഇനി ടോൾ അടയ്ക്കാനാകില്ല; ഒരു വാഹനത്തിന് ഒറ്റ ഫാസ്ടാഗ്; പുതിയ മാറ്റം പ്രാബല്യത്തിലാക്കി ദേശീയപാത അതോറിറ്റി;
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പല ഫാസ്ടാഗിൽ ഇനി ടോൾ അടയ്‌ക്കാനാകില്ല; ഒരു വാഹനത്തിന് ഒറ്റ ഫാസ്ടാഗ്; പുതിയ മാറ്റം പ്രാബല്യത്തിലാക്കി ദേശീയപാത അതോറിറ്റി;

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2024, 11:45 pm IST
Facebook
Twitter
WhatsAppTelegram

ദേശീയപാത അതോറിറ്റിയുടെ ‘ഒരു വാഹനം ഒരു ഫാസ്ടാഗ്’ മാനദണ്ഡം പ്രാബല്യത്തിൽ. ഒന്നിൽ കൂടുതൽ വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒന്നിലധികം ഫാസ്ടാഗുകൾ ഒരു വാഹനത്തിൽ ഉപയോഗിക്കുന്നതും തടയാൻ ലക്ഷ്യമിട്ടാണ് നീക്കം. ഒരു വാഹനത്തിന് ഒന്നിൽ കൂടുതൽ ഫാസ്ടാഗുകൾ ഉണ്ടെങ്കിൽ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാം നിർജ്ജീവമാകും.

കെവൈസി നിബന്ധനകൾ പാലിക്കാത്ത അക്കൗണ്ടുകളിൽ ഫാസ്ടാഗ് ഇഷ്യു ചെയ്യുന്നതുൾപ്പെടെ ആർബിഐ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം. നേരത്തെ ഫാസ്ടാഗ് ഉപയോക്താക്കൾ കെവൈസി നിബന്ധനകൾ പാലിക്കണമെന്ന് ദേശീയപാത അതോറിറ്റി അഭ്യർത്ഥിച്ചിരുന്നു.

ടോളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് തടയിടുക എന്നതാണ് ഇത്തരം മാറ്റങ്ങളിലൂടെ ദേശീയപാത അതോറിറ്റി പ്രധാനമായും ലക്ഷ്യം വെയ്‌ക്കുന്നത്. ഇന്ത്യൻ ഹൈവേസ് മാനേജ്മെന്റ് കമ്പനി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വാഹനത്തിന്റെ വിവരങ്ങളും നമ്പരും നൽകിയാൽ വാഹനവുമായി ബന്ധപ്പെട്ട് ആക്ടീവായ ഫാസ്ടാഗിന്റെ വിശദാംശങ്ങൾ അറിയാൻ കഴിയും.

ഫാസ്ടാഗ് കെവൈസി പൂർത്തിയാക്കിയിട്ടില്ലേ എന്നറിയുന്നതിന് ഉപയോക്താക്കൾ ചെയ്യേണ്ടത് ഇത്രമാത്രം…

കെവൈസി മാനദണ്ഡങ്ങൾ പൂർത്തിയാക്കാത്ത ഉപയോക്താക്കൾക്ക് സാധാരണമായി ഇമെയിൽ, എസ്എംഎസ് അല്ലെങ്കിൽ ബാങ്കിന്റെ ആപ്ലിക്കേഷൻ മുഖേന അറിയിപ്പ് ലഭിക്കുന്നതായിരിക്കും. അറിയിപ്പ് ലഭിച്ചാൽ എൻഎച്ച്എഐയുടെയോ ബാങ്കുകൾ നൽകുന്നതോ ആയ ഫാസ്ടാഗുകൾക്ക് വേണ്ടി നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

ഒരു വാഹനത്തിന് വേണ്ടി വാങ്ങിയ ഫാസ്ടാഗുകൾ മറ്റൊരു വാഹനത്തിൽ ഉപയോഗിക്കാൻ സാധിക്കുമോ…

ഏത് വാഹനത്തിന് വേണ്ടിയാണോ ഫാസ്ടാഗ് അനുവദിച്ചിട്ടുള്ളത് അതിൽ മാത്രമാകും ഉപയോഗിക്കാനാകുക. വാഹനത്തിന്റെ ആർസി കോപ്പിയെ അടിസ്ഥാനമാക്കിയാണ് ഫാസ്ടാഗുകൾ നൽകുന്നത്. ഇതിൽ പിഴവ് കണ്ടെത്തിയാൽ ഫാസ്ടാഗ് ഇഷ്യൂവർ ബാങ്ക് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കാം.

രണ്ട് വർഷങ്ങൾക്ക് ശേഷം കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടോ? ചെയ്യാത്ത പക്ഷം എന്ത് നടപടിയാകും സ്വീകരിക്കുക…

പ്രധാനമായും വാലറ്റ് റീചാർജ് ചെയ്യുന്നതിലാകും നിയന്ത്രണം ഏർപ്പെടുത്തുക.എന്നാൽ ലോ ബാലൻസ് എന്ന് കാട്ടി ബ്ലോക്ക് ചെയ്യുന്നത് വരെയും ഇത് ഇടപാടുകൾക്കായി ഉപയോഗിക്കാവുന്നതാണ്.

കെവൈസി അപ്‌ഡേറ്റ് ചെയ്യേണ്ടതെങ്ങനെ…

ഐഎച്ച്എംസിഎൽ-ന്റെ കസ്റ്റമർ പോർട്ടലിൽ ലോഗിൻ ചെയ്യുക. ഉപയോക്താക്കൾ മൈ പ്രൊഫൈൽ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് കൈവൈസി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ആവശ്യ വിവരങ്ങൾ പൂരിപ്പിച്ച ശേഷം രേഖകൾ സമർപ്പിക്കുക.

ഏഴ് പ്രവർത്തി ദിനങ്ങൾക്കുള്ളിലാകും കൈവൈസി അപ്‌ഡേഷൻ നടക്കുക. തടസങ്ങൾ നേരിടാതെ ടോൾ ഇടപാടുകൾ നടത്തുന്നതിനും ദേശീയ പാതകളിലെ ഫാസ്ടാഗ് സംവിധാനം കൈകാര്യം ചെയ്യുന്നതിനും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എൻഎച്ച്എഐ വ്യക്തമാക്കി.

Tags: RBIcentral governmentFasTag
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies