ബെംഗളൂരു: കിംഗ് ഫിഷറും ബുള്ളറ്റും ഉൾപ്പെടെ കേരളത്തിലേക്കുളള വൻ ബിയർ കടത്ത് പിടികൂടി. കർണാടക എക്സൈസ് വകുപ്പാണ് മൈസൂരിലെ യുണൈറ്റഡ് ബ്രൂവറീസിന്റെ ഒരു യൂണിറ്റിൽ നിന്ന് 98.52 കോടി രൂപയുടെ അനധികൃത മദ്യം പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. ഏപ്രിൽ രണ്ടിനാണ് എക്സൈസ് സംഘവും കളക്ടറും തെരഞ്ഞെടുപ്പ് ഓഫീസർമാരും ചേർന്ന് ബ്രൂവറി പരിശോധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അനുവദിച്ചതിൽ അധികം ബിയർ ഇവിടെ സൂക്ഷിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി. വിവിധ ബ്രാൻഡുകളിൽ നിന്നുള്ള 7,000 ലിറ്റർ ബിയർ കുപ്പികൾ ഇവിടെ സൂക്ഷിച്ചിരുന്നതായി അധികൃതർ അറിയിച്ചു.