സ്വകാര്യ സ്വത്തെന്ന മട്ടിലാണ് കച്ചത്തീവ് ഇന്ദിരാഗാന്ധി ശ്രീലങ്കയ്‌ക്ക് കൈമാറിയത്; ഭാരതത്തിന്റെ അഖണ്ഡത കോൺഗ്രസ് നശിപ്പിച്ചുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വകാര്യ സ്വത്തെന്ന മട്ടിലാണ് കച്ചത്തീവ് ഇന്ദിരാഗാന്ധി ശ്രീലങ്കയ്‌ക്ക് കൈമാറിയത്; ഭാരതത്തിന്റെ അഖണ്ഡത കോൺഗ്രസ് നശിപ്പിച്ചുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 07:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : സാമ്പത്തികമായും തന്ത്രപ്രധാനമായതുമായ ഒരു ഭാഗത്തെ ഒഴിവാക്കി എന്നതിലുപരിയായി, കച്ചത്തീവ് വിട്ട് കൊടുത്തത് വഴി ഭാരതത്തിന്റെ ഒരു ഭാഗത്തെ തന്നെ അടർത്തിമാറ്റുകയാണ് കോൺഗ്രസ് ചെയ്തതെന്ന വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്. ഭാരതത്തിന്റെ അഖണ്ഡത നശിപ്പിക്കാൻ ഇക്കൂട്ടർ പലതവണയാണ് ശ്രമിച്ചത്. കച്ചത്തീവിനെ വീണ്ടെടുക്കാൻ സഹായിക്കുന്ന ഒരു സർക്കാരിനെ തന്നെ ഭാരതത്തിലെ ദേശസ്‌നേഹികൾ ഇക്കുറിയും തെരഞ്ഞെടുക്കുമെന്ന് വിഎച്ച്പി നേതാവ് സുരേന്ദ്ര ജെയ്ൻ വ്യക്തമാക്കി.

ചരിത്രപരമായി കച്ചത്തീവ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നുവെന്ന് വിഎച്ച്പി പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കച്ചത്തീവ് കൈമാറാനുള്ള ഇന്ദിരാഗാന്ധിയുടെ തീരുമാനം ഏപപക്ഷവും ഭരണഘടനാ വിരുദ്ധവുമായിരുന്നു. ഭാരതത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കുമെതിരായ നീക്കമായിരുന്നു ഇത്. പാർലമെന്റിനോടും തമിഴ്‌നാടിനോടും ദശലക്ഷക്കണക്കിന് വരുന്ന മത്സ്യത്തൊഴിലാളികളോടും ചെയ്ത വഞ്ചനയെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാകൂ.

സ്വകാര്യ സ്വത്താണെന്ന മട്ടിലാണ് ഇന്ദിരാഗാന്ധി കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് കൈമാറിയത്. 1956 മുതൽ 1974 വരെ ഇതുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നിരവധി ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അന്നത്തെ പ്രധാനമന്ത്രിമാർ യാതൊരു അടിസ്ഥാനവുമില്ലാത്ത മറുപടികളാണ് ഈ ചോദ്യങ്ങൾക്ക് ഉത്തരമായി നൽകിയത്. കച്ചത്തീവ് കൈമാറുന്ന നടപടി പിൻവലിക്കണമെന്ന ആവശ്യം ശക്തമായിരുന്നുവെങ്കിലും അവർ ഇതൊന്നും കേൾക്കാൻ തയ്യാറായിരുന്നില്ല.

ഏകപക്ഷീയമായ തീരുമാനത്തിലൂടെ തന്നെ അവർ മുന്നോട്ട് പോയി. അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതിയും ചൂണ്ടിക്കാണിച്ചിരുന്നു. പൗരന്മാരുടെ അവകാശങ്ങളെ ബാധിക്കുന്ന ഭൂമി കൈമാറ്റം അവരുടെ അനുമതിയോടെ മാത്രം നടത്തണമെന്നായിരുന്നു നിർദേശം. എന്നാൽ ഇതിനെയെല്ലാം തെറ്റായി ചിത്രീകരിച്ചു കൊണ്ടായിരുന്നു പിന്നീടുള്ള നീക്കങ്ങൾ.

ഭാരതത്തിന്റെ അതിർത്തി മേഖലകളോട് എല്ലാക്കാലത്തും നിർവികാരമായ സമീപനമാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്. കശ്മീരിന്റെ 42,735 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയും, 34,639 ചതുരശ്ര കിലോമീറ്റർ പ്രദേശം പാകിസ്താനും സ്വാതന്ത്ര്യം നേടി ഏതാനും ദിവസങ്ങൾക്കുള്ളിൽ പിടിച്ചെടുത്തു. ചൈനയുടെ അധിനിവേശത്തെ നെഹ്‌റു വളരെ നിഷ്‌കളങ്കമായി തള്ളിക്കളഞ്ഞു. ദേശീയ താത്പര്യങ്ങളോട് നെഹ്‌റു എല്ലാക്കാലത്തും ഈ സമീപനമാണ് വച്ച് പുലർത്തിയതെന്നും” പ്രസ്താവയിൽ പറയുന്നു.

Tags: srilankaVHPNEHRUindira gandhiFEATURED2katchatheevu
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies