ചെന്നൈ: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശി അരുൺ(48)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വാൽപ്പാറ മുരുകാളി എസ്റ്റേറ്റിൽ തേയിലയ്ക്ക് മരുന്നടിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഇയാളുടെ വയറിലാണ് കുത്തേറ്റത്. ഉടൻ തന്നെ ഇയാളെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പത്തരയോടെ മരണം സംഭവിക്കുകയായിരുന്നു.