പാകിസ്താൻ നടന്മാരെ ഇന്ത്യയിൽ വിലക്കാൻ ബോളിവുഡിലെ മൂന്ന് ഖാന്മാരും ഗുഢാലോന നടത്തിയെന്ന് പാകിസ്താൻ ടെലിവിഷൻ നടിയും അവതാരകയുമായ നാദിയ ഖാന്റെ ആരോപണം.’ ഷാരൂഖ് ഖാനും സൽമാൻ ഖാനും ആമിർ ഖാനും പാകിസ്താൻ താരങ്ങളുടെ വളർച്ചയിൽ അരക്ഷിതരായിരുന്നു. യുവനടന്മാരുടെ വളർച്ച അവരെ ഭയപ്പെടുത്തി. പ്രധാനമായും ഫവാദ് ഖാന്റെ അഭിനയമാണ് അവരെ പേടിപ്പെടുത്തിയത്.
ഇന്ത്യൻ ആരാധകർ പാകിസ്താൻ താരങ്ങളെ ഭ്രാന്തമായി ആരാധിച്ചു. അവരുടെ കഴിവുകൾ ഇന്ത്യക്കാരെ അത്ഭുതപ്പെടുത്തി. ഇന്ത്യയിൽ അഭിനയിക്കാൻ തുടങ്ങിയതോടെ അവരുടെ ജനപ്രീതി വർദ്ധിച്ചു. ഇതോടെ ബോളിവുഡിലെ സൂപ്പർ സ്റ്റാറുകൾക്ക് ഭയമായി. ഇതോടെ അവർ പ്രശ്നങ്ങളുണ്ടാക്കി, പാകിസ്താൻ താരങ്ങളെ വിലക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിച്ചു. നമ്മുടെ താരങ്ങളോട് രാഷ്ട്രീയക്കാർക്ക് അല്ലായിരുന്നു പ്രശ്നങ്ങൾ ഇവിടുത്തെ സൂപ്പർ സ്റ്റാറുകൾക്കായിരുന്നു.
ഇവിടുത്തെ താരങ്ങളെപ്പോലെ ശരീര പ്രദർശനം നടത്തിയ ആരാധകരെ സൃഷ്ടിക്കേണ്ട കാര്യം അവർക്കില്ലായിരുന്നു. ശരിക്കും കഴിവുള്ളവരായിരുന്നു പാകിസ്താനി നടന്മാർ. അവർക്ക് അഭിനയിച്ച് ഫലിപ്പിക്കാൻ കണ്ണുകൾ മാത്രം മതി” — നാദിയ ഖാൻ പറഞ്ഞു.
പാകിസ്താൻ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖം വൈറലായതോടെ നടിക്കെതിരെ രൂക്ഷ വിമർശനമുയർത്തി ഇന്ത്യൻ ആരാധകർ രംഗത്തുവന്നു. ജനപ്രീതിക്ക് വേണ്ടിയാണ് നടി ഇത്തരം വിലകുറഞ്ഞ ആരോപണങ്ങൾ നടത്തുന്നതെന്ന് അവർ തുറന്നടിച്ചു.
I need her delusion pic.twitter.com/TVDBuP754j
— Ash (@ashilikeit) April 3, 2024
“>