മിണ്ടിയാൽ തീർത്ത് കളയുമെന്ന ഭീഷണി എന്റടുത്ത് വേണ്ട, കാരണം വളരെ സന്തോഷത്തോടെയാണ് ഞാൻ ബിജെപിയിൽ പ്രവർത്തിക്കുന്നത്: പദ്മജ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മിണ്ടിയാൽ തീർത്ത് കളയുമെന്ന ഭീഷണി എന്റടുത്ത് വേണ്ട, കാരണം വളരെ സന്തോഷത്തോടെയാണ് ഞാൻ ബിജെപിയിൽ പ്രവർത്തിക്കുന്നത്: പദ്മജ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 10:58 pm IST
FacebookTwitterWhatsAppTelegram

കോൺ​ഗ്രസ് വിട്ട് ബിജെപിയിലെത്തിയതിന് ശേഷം നേരിടുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് പദ്മജാ വേണു​ഗോപാൽ. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പദ്മജ പ്രതികരിച്ചത്. യൂത്ത് കോൺ​ഗ്രസിന്റെ പ്രസിഡന്റ് മുതൽ സൈബർ അണികൾ വരെ തന്നെ അധിക്ഷേപിക്കുന്നുവെന്ന് പദ്മജ ഫെയ്സ്ബുക്കിൽ കുറിച്ചു.

താൻ കോൺഗ്രസ് വിട്ടുപോയപ്പോൾ പാർട്ടിക്കെതിരെ സംസ്കാര ശൂന്യമായി സംസാരിക്കാനോ ഏതെങ്കിലും കോൺ​ഗ്രസ് നേതാവിനെ വ്യക്തിഹത്യ ചെയ്യാനോ ശ്രമിച്ചിട്ടില്ല. ബിജെപിയെന്ന പാർട്ടി തനിക്ക് ജീവനാണ്, അഭിമാനമാണ്, ആ പാർട്ടിക്ക് വേണ്ടി ധീരമായി ശബ്ദിച്ചു കൊണ്ടേയിരിക്കുമെന്നും പദ്മജ പറഞ്ഞു.

കെ. കരുണാകരന്റെ മകളും, ദീർ‌ഘകാലം കോൺ​ഗ്രസ് പ്രവർത്തകയുമായിരുന്ന പദ്മജ, പാർട്ടി വിട്ട് ബിജെപിയിലെത്തിയതിന് ശേഷം കടുത്ത സൈബറാക്രമണമാണ് നേരിട്ടത്. ഈ സാഹചര്യത്തിലായിരുന്നു ‌നേതാവിന്റെ പ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഞാൻ കോൺഗ്രസ് വിട്ടു പോയപ്പോൾ കോൺഗ്രസിന്റെ ഒരു നേതാവിനെയും വ്യക്തിഹത്യ ചെയ്യാനോ, ആരെ പറ്റിയും സംസ്കാര ശൂന്യമായി സംസാരിക്കാനോ തയ്യാറായിട്ടില്ല. എന്നിട്ടും എത്രയോ നികൃഷ്ടമായാണ് യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റ് മുതൽ സൈബർ അണികൾ വരെ സ്ത്രീയായ എന്നെ അധിക്ഷേപിച്ചത്.

ഇപ്പോൾ ഇക്കൂട്ടരുടെ തിട്ടൂരം പദ്മജ ഇനിയും മിണ്ടാൻ പാടില്ല എന്നാണ്.. മിണ്ടിപ്പോയാൽ പദ്മജയെ തീർത്തു തരും എന്നാണ്. ആ ഭീഷണി ഒന്നും എന്റെ അടുത്തു വേണ്ട. കാരണം ഭാരതീയ ജനത പാർട്ടിയിൽ വളരെ അഭിമാനത്തോടെയും സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും ധീരതയോടെയും ആണ് ഞാൻ പ്രവർത്തിക്കുന്നത്. ഒരു രാഷ്‌ട്രീയ പാർട്ടിയിലെ സഹപ്രവർത്തകരുടെ സ്നേഹം, ആത്മാർത്ഥത ഒക്കെ ഇപ്പോഴാണ് ഞാൻ അറിയുന്നത്…

BJP എന്ന പാർട്ടി എന്റെ ജീവനാണ്., അഭിമാനമാണ്. ആ പാർട്ടിക്ക് വേണ്ടി ഞാൻ ധീരമായി ശബ്ദിച്ചു കൊണ്ടേയിരിക്കും. ഞാൻ രാഷ്‌ട്രീയ പോസ്റ്റുകൾ ഇടുമ്പോൾ കമന്റ്റ് ബോക്സ് പൂട്ടാറില്ല. കാരണം എതിർ ഭീഷണി കമന്റുകളെയും, പരിഹാസങ്ങളെയും ഒന്നും ഞാൻ ഭയപ്പെടുന്നേയില്ല. പക്ഷേ കോൺഗ്രസ് സൈബർകാരുടെ ഭീഷണി മിണ്ടാതിരുന്നില്ലെങ്കിൽ പദ്മജയെ അങ്ങ് തീർത്തു കളയും എന്നാണ്… കുറെ എണ്ണത്തിന്റെ എന്നെ എടി, പോടീ വിളികൾ… ഇക്കൂട്ടരുടെ ധാരണ ഈ കമന്റുകൾ കണ്ടു പദ്മജ അങ്ങ് പേടിച്ച് പോയി, ചമ്മിപ്പോയി എന്നാണ്. ഏയ് അങ്ങനെയൊന്നുമില്ല, പദ്മജയ്‌ക്ക് നിങ്ങളുടെ ഭീഷണിയും പരിഹാസവും ഒന്നും ഒരു ചുക്കും അല്ല…

ഞാൻ ഇന്ന് കൂടുതൽ അഭിമാനം ഉള്ളവളാണ്, ധൈര്യമുള്ളവളാണ്,സംതൃപ്തിയുള്ളവളാണ്, സന്തോഷം ഉള്ളവളാണ്… കാരണം ഞാൻ ഇന്ന് മോദിജിയുടെ പാർട്ടിയിലാണ്. നരേന്ദ്രമോദിയുടെ ഗവൺമെന്റ് നമ്മുടെ രാജ്യത്ത് വികസന കുതിപ്പാണ് ഉണ്ടാക്കിയത്. ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഇന്ന് കൂടുതൽ തിളക്കത്തോടെ നില കൊള്ളുന്നു. പാവപ്പെട്ട ജനങ്ങൾക്ക് സംരക്ഷണം നൽകുന്ന ഇൻഷുറൻസ് പദ്ധതികൾ, വായ്പ പദ്ധതികൾ, സ്ത്രീ സംരക്ഷണ പദ്ധതികൾ, രാജ്യ സുരക്ഷ, അടിസ്ഥാന മേഖലകളിലെ സംരക്ഷണ പദ്ധതികൾ, ശാസ്ത്രസാങ്കേതിക രംഗത്തുള്ള മുന്നേറ്റം.

മോദി ഗവൺമെന്റ് ഒരു വിസ്മയമായി മാറുന്നു. വീണ്ടും പറയുന്നു പദ്മജ തന്റെ പാർട്ടിക്ക് വേണ്ടി ശബ്ദിച്ചു കൊണ്ടിരിക്കും. അഭിമാനമാണ്, ആത്മവിശ്വാസമാണ്, സന്തോഷമാണ്, സംതൃപ്തിയാണ് എനിക്ക് ബിജെപി ഈ പാർട്ടിയിൽ ചേർന്നതിൽ ഞാൻ അത്രമേൽ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു- പത്മജ വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

Tags: BJPPadmaja Venugopal
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies