പാകിസ്താനിലുണ്ടായ കാറപകടത്തിൽ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ടുപേർക്ക് പരിക്ക്. ബാറ്റർ ബിസ്മ മാറൂഫ്, സ്പിന്നർ ഗുലാം ഫാത്തിമ എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പരിക്ക് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ പിസിബി തയാറായില്ല.
വെള്ളിയാഴ്ച വൈകിട്ടാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. താരങ്ങൾക്ക് നിസാര പരിക്കുകളെ ഉള്ളുവെന്നാണ് സൂചന. നിലവിൽ ഇവർ പിസിബി മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണ്.
വിൻഡീനെതിരായ പരമ്പരയ്‌ക്ക് മുന്നോടിയായുള്ള പരിശീലനത്തിലായിരുന്നു ഇരുവരും. ആഭ്യന്തര ക്രിക്കറ്റർക്കൊപ്പം ചായ കുടിക്കാൻ പോകുന്നതിനിടെയാണ് അപകടം. കാർ യുടേൺ എടുക്കുന്നതിനിടെ ഫുട് പാത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.















