ഉയ്ഗൂർ മുസ്ലീങ്ങൾ ചൈനീസ് അടിച്ചമർത്തലിനെതിരെ; ബാരൻ കലാപ വാർഷികത്തിൽ ഇസ്താംബൂളിൽ കൂറ്റൻ റാലി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഉയ്ഗൂർ മുസ്ലീങ്ങൾ ചൈനീസ് അടിച്ചമർത്തലിനെതിരെ; ബാരൻ കലാപ വാർഷികത്തിൽ ഇസ്താംബൂളിൽ കൂറ്റൻ റാലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2024, 07:05 am IST
FacebookTwitterWhatsAppTelegram

ഇസ്താംബുൾ [തുർക്കി] : കിഴക്കൻ തുർക്കിസ്ഥാനിലെ ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന ചൈനീസ് അടിച്ചമർത്തലിലും മതപീഡനത്തിലും പ്രതിഷേധിച്ച് ഇസ്താംബൂളിലെ സരിയറിലെ ചൈനീസ് കോൺസുലേറ്റിന് മുന്നിൽ ഉയ്ഗൂർ പ്രവർത്തകർ റാലി നടത്തി.

ഉയ്ഗൂർ ചരിത്രത്തിലെ പ്രധാന സംഭവമായ ബാരെൻ കലാപത്തിന്റെ 34-ാം വാർഷികത്തിനാണ് പ്രകടനം നടത്തിയത്. ഇൻ്റർനാഷണൽ യൂണിയൻ ഓഫ് ഈസ്റ്റ് തുർക്കിസ്ഥാൻ എൻജിഒകളുടെ (IUETO) ആഹ്വാനമനുസരിച്ചാണ് ഉയ്ഗൂർ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ചൈനീസ് ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയത്. റാലിയിൽ ചൈനീസ് ഭരണകൂടത്തിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും അപലപിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർന്നു.

തടിച്ചു കൂടിയ ഉയ്ഗൂർ മുസ്ലീങ്ങൾ ബാരൻ വിപ്ലവത്തിന്റെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും റംസാനിൽ ഉപവാസ നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉയ്ഗൂർ മുസ്ലീങ്ങൾക്ക് ഏർപ്പെടുത്തിയതിന് ചൈനീസ് അധികാരികളെ ശക്തമായി അപലപിക്കുകയും ചെയ്തു.

ഉയ്ഗൂർ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ചൈനീസ് പ്രവിശ്യയായ കിഴക്കൻ തുർക്കിസ്ഥാനിലേക്ക് വിദേശ പ്രതിനിധികളുടെ സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നതിലെ ചൈനീസ് വഞ്ചന ഇസ്താംബൂളിലെ ഉയ്ഗൂർ മതപണ്ഡിതരുടെ യൂണിയൻ പ്രസിഡൻ്റും മെഡെനിയറ്റ് സർവകലാശാലയിലെ അധ്യാപകനുമായ അലിംകാൻ ബോഗ്ദ തുറന്നു കാട്ടി. ഉയ്ഗൂർ സമൂഹം നേരിടുന്ന അടിച്ചമർത്തലിന്റെ യാഥാർത്ഥ്യങ്ങൾ മറച്ചുവെക്കുന്നതിനും അവിടുത്തെ അവസ്ഥയെക്കുറിച്ച് അന്തർദ്ദേശീയ തലത്തിൽ തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി വ്യാജമായി സംഘടിപ്പിക്കുന്നവയാണ് ഈ സന്ദർശനങ്ങൾ എന്നദ്ദേഹം ഊന്നിപ്പറഞ്ഞു.

റംസാൻ മാസത്തിൽ നടത്തിയ പ്രതിഷേധത്തിൽ നോമ്പ് തുറയും പ്രാർത്ഥനയും നടത്തി.
തങ്ങളെ ക്രൂരമായി അടിച്ചമർത്തി ഭരിക്കുന്ന ചെനീസ് സർക്കാരിനെതിരെ ചൈനയിലെ സിൻജിയാങ്ങിലെ ബാരൻ പട്ടണത്തിൽ ഉയ്ഗൂർ മുസ്ലീങ്ങൾ നടത്തിയ സായുധ പോരാട്ടമാണ് ബാരൻ വിപ്ലവം എന്നറിയപ്പെടുന്നത്. ബാരൻ ടൗൺഷിപ്പിൽ 1990 ഏപ്രിൽ 4 മുതൽ 10 വരെയായിരുന്നു ഉയ്ഗൂർ മുസ്ലീങ്ങളും ചൈനീസ് സർക്കാർ സേനയും തമ്മിലുള്ള ഈ സായുധ പോരാട്ടം നടന്നത്

ലോകമെമ്പാടുമുള്ള ഉയ്ഗൂർ പ്രവാസികൾ ബാരൻ പ്രക്ഷോഭത്തിന്റെ വാർഷികം ആചരിക്കാറുണ്ട്.

Tags: UyghurBaren Revolution AnniversaryEast Turkestan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies