ആടുജീവിതം സിനിമ തിയേറ്ററിലെത്തിയതോടെ പൃഥ്വിരാജിനൊപ്പം പ്രശംസകൾ ഏറ്റവാങ്ങുകയാണ് ഏറ്റുവാങ്ങുകയാണ് ഹക്കീം ആയി അഭിനയിച്ച ഗോകുൽ. നടൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രവും അതിനോടൊപ്പമുള്ള അടിക്കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധയാകുന്നത്.
ആടുജീവിതത്തിലെ ഹക്കീം ആകുവാൻ ശരീരഭാരം കുറയ്ക്കാൻ എനിക്ക് പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയ്ലാണ്. 2004-ൽ ദി മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്നിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം 28 കിലോയായിരുന്നു കുറച്ചത്. അദ്ദേഹത്തിന്റെ ഭക്ഷണം വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു. ആരാധകനെന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവിനും കലാസൃഷ്ടിക്കും മുന്നിൽ ഞാൻ ഈ കഥാപാത്രം സമർപ്പിക്കുന്നെന്നായിരുന്നു ഗോകുൽ കുറിച്ചത്.
തിയേറ്ററിൽ വൻ കുതിപ്പിൽ മുന്നേറുകയാണ് ആടുജീവിതം. 9 ദിവസം കൊണ്ട് 100 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിന്റെ ദൃശ്യാവിഷ്കാരമാണ് ആടുജീവിതം. നജീബ് ജീവിതത്തില്‍ നേരിട്ട സമാനതകളില്ലാത്ത യാതനകളെക്കുറിച്ചാണ് സിനിമയിലും പറയുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് ആടുജീവിതത്തെ വിലയിരുത്തുന്നത്. ലോകത്തോര നിലവാരമുള്ള സിനിമയായും ആടുജീവിതം പ്രശംസ നേടുന്നുണ്ട്.